ഇ.പി ജയരാജന്റെ വീട്ടിലേക്ക് മാർച്ച് ; സന്ദീപ് വാരിയർ അറസ്റ്റിൽ

തിരുവനന്തപുരം∙ മന്ത്രിമാരായ കെ.ടി.ജലീലും ഇ.പി.ജയരാജനും ഉള്‍പ്പെട്ട വിവാദങ്ങളുടെ പേരില്‍ ആരംഭിച്ച പ്രതിപക്ഷ പ്രതിഷേധം തലസ്ഥാനത്തും സംസ്ഥാനത്തിന്റെ മറ്റു സ്ഥലങ്ങളിലും നാലാം ദിവസവും തുടരുന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനു നേരെ ഗ്രാനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പോലീസ് ലാത്തി വീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്ക്.
കണ്ണൂര്‍ അരോളിയില്‍ മന്ത്രി ഇ.പി.ജയരാജന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാരിയര്‍ അറസ്റ്റില്‍. പാപ്പിനിശ്ശേരി ടൗണില്‍ യുവമോര്‍ച്ച-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസ് നീക്കുന്നു.
മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ കലക്‌ട്രേറ്റ് പടിക്കല്‍ എംഎസ്‌എഫ് നടത്തിയ ധര്‍ണ മുസ്‌ലീം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീര്‍ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: അരുണ്‍ ജോണ്‍ മന്ത്രി കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാലക്കാട് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നു. ആലപ്പുഴയില്‍ എംഎസ്‌എഫ് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നു.

