KSDLIVENEWS

Real news for everyone

ബളാൽ കോട്ടക്കുന്നിൽ ഉരുൾ പൊട്ടാനുണ്ടായ കാരണം പ്രദേശത്തിന്റെ ചെരിവും റോഡിനു വീതികൂട്ടിയപ്പോൾ ഉണ്ടായ ബലക്ഷയവും ; ഉരുൾപൊട്ടൽ വിലയിരുത്താൻ കേന്ദ്രസംഘം ബളാലിലെത്തി

SHARE THIS ON

പെരിയ : ബളാൽ കോട്ടക്കുന്നിൽ ശനിയാഴ്ച ഉരുൾപൊട്ടിയ പ്രദേശം കേന്ദ്ര സർവകലാശാല ജിയോളജി വിഭാഗം സന്ദർശിച്ചു . വകുപ്പ് മേധാവി ഡോ . പ്രതീഷ് , ഡോ . സന്ദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനത്തിനായി എത്തിയത് . നാലു ദിവസമായി മേഖലയിൽ പെയ്യുന്ന കനത്തമഴയും അറുപതു ഡിഗ്രിയോളം വരുന്ന പ്രദേശത്തിന്റെ ചെരിവും റോഡിനു വീതികുട്ടിയപ്പോൾ ഉണ്ടായ ബലക്ഷയവും ആകാം ഉരുൾപൊട്ടലിനു കാരണമെന്നാണ് സംഘത്തിന്റെ പ്രാഥമികവിലയിരുത്തൽ . 2018 നു ശേഷം സംസ്ഥാനത്തെ ഭൗമഘടനയിലും കാലാവസ്ഥയിലുമുണ്ടായ വ്യതിയാനത്തെകുറിച്ച് സർവകലാശാല ജിയോളജി വിഭാഗം ഇതിനോടകം തന്നെ സമഗ്രപഠനം ആരംഭിച്ചിട്ടുണ്ട് . മലേഷ്യയിലുള്ള കർട്ടിൻ സർവകലാശാലയുമായി ചേർന്ന് പശ്ചിമഘട്ടത്തിലെ ഉരുൾപൊട്ടൽ , ഭൂകമ്പസാധ്യതകൾ എന്നിവയെ കുറിച്ചും ഡിപ്പാർട്ട്മെന്റ് പഠനം നടത്തുന്നുണ്ട് . നിലവിലെ സാഹചര്യം കണക്കിലെടുത്തു . ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ ഗവേഷണം നടത്താൻ സർവകലാശാല തീരുമാനിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!