സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടര്‍ന്നേക്കും. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ശ്രീലങ്കന്‍ തീരത്തെ ചക്രവാതച്ചുഴിയാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കിഴക്കന്‍ കാറ്റ് ശക്തമായതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.
തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. അടുത്ത ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തിങ്കളാഴ്ചയോടെ ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും. പിന്നീട് ഇത് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
തിരുവനന്തപുരം ജില്ലയില്‍ അവധി
മഴ തുടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (നവംബര്‍-26) തിരുവനന്തപുരം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
മുല്ലപ്പെരിയാറിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു
ശക്തമായി മഴ മൂലം ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാഞ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു. ഇപ്പോള്‍ രണ്ടു ഷട്ടറുകള്‍ 30
സെന്‍്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. ഇതുവഴി സെക്കന്റില്‍ 798 ഘനയടി വെള്ള വീതം പെരിയാറിലേക്ക് ഒഴുകുന്നുണ്ട്. 2300 ഘയനടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. 141.45 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കിയിലെ ജസനിരപ്പ് 2400.56 അടിയായി ഉയര്‍ന്നു.
2401 അടിയിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നെടുങ്കണ്ടം കല്ലാര്‍ അണക്കെട്ട് തുറക്കാന്‍ ജില്ലാ കളക്ടറുടെ അനുമതി വാങ്ങിയെങ്കിലും രാത്രിയോടെ നീരൊഴുക്ക് കുറഞ്ഞതിനാല്‍ തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി തീരുമാനിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇടുക്കിയില്‍ രാത്രി യാത്ര ഒഴിവാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. രാവിലെ ഏഴുവരെയാണ് നിരോധനം.

