തലപ്പാടിയിൽ പരിശോധന ശക്തം; ബസ് യാത്രയ്ക്ക് ആർടിപിസിആർ നെഗറ്റീവ് നിർബന്ധം

തലപ്പാടി ∙ കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് തലപ്പാടിയിൽ പരിശോധന കർശനമാക്കിയതോടെ കേരളത്തിൽ നിന്നു റോഡ്, ട്രെയിൻ മാർഗം പോകുന്ന യാത്രക്കാർ കുരുക്കിലാകും. കർണാടക മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണു ദക്ഷിണ കന്നഡ ജില്ലാ അധികൃതർ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. നേരത്തെ ഉത്തരവ് നിലവിലുണ്ടെങ്കിലും അതിർത്തികളിൽ കർശന പരിശോധന ഉണ്ടായിരുന്നില്ല. ഇരുസംസ്ഥാനങ്ങളിലെയും കെഎസ്‌ആർടിസി സർവീസും പുനരാരംഭിച്ചിരുന്നു.
പുതിയ നിലപാടോടെ സർവീസ് എത്ര ദിവസം തുടരുമെന്ന് ആശങ്കയുണ്ട്. ഇന്നലെ മംഗളൂരുവിലേക്കു പോയ വാഹനങ്ങളിലെ യാത്രക്കാരെ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലെങ്കിൽ ഇനി കടത്തിവിടില്ലെന്നു മുന്നറിയിപ്പ് നൽകിയാണു പൊലീസ് പോകാൻ അനുവദിച്ചത്. ചികിത്സയ്‌ക്കും വിമാനത്താവളത്തിലേക്കും പോകുന്നവരെ കടത്തിവിട്ടു. കെഎസ്‌ആർടിസി സർവീസിനും തടസ്സമുണ്ടായില്ല. ഇന്നു തലപ്പാടിയിൽ കർണാടക പരിശോധന കർശനമാക്കിയാൽ മംഗളൂരുവിലേക്കും ഇതുവഴി ഇതര സംസ്ഥാനങ്ങളിലേക്കും പോകുന്നവർ പ്രയാസത്തിലാകും.
കാസർകോട്-മംഗളൂരു ദേശീയപാതയിൽ തലപ്പാടി അതിർത്തിയിൽ ഇന്നലെ തന്നെ കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. പൊലീസും ആരോഗ്യ വകുപ്പും ചേർന്നാണു പരിശോധന നടത്തുന്നത്. ഇന്നലെ മംഗളൂരുവിലേക്കു വരികയായിരുന്നവരെ തലപ്പാടി അതിർത്തിയിൽ തടഞ്ഞിരുന്നു. വ്യക്തമായ കാരണം പറയാതിരുന്നവരെ തിരിച്ചയച്ചു.
വിവിധ ആവശ്യങ്ങൾക്കായി മംഗളൂരുവിലേക്കു വരുന്നവർക്ക് ഇന്നു മുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ അതിർത്തി കടക്കാൻ അനുവദിക്കില്ലെന്നു മുന്നറിയിപ്പു നൽകിയ ശേഷമാണു കടത്തി വിട്ടത്. കഴിഞ്ഞ 15 ദിവസത്തിനിടെ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയവരെ നിരീക്ഷിക്കാൻ നിർദേശം നൽകിയതാ�

