KSDLIVENEWS

Real news for everyone

ജയസൂര്യയുടെ വിമര്‍ശനം ഉള്‍കൊള്ളുന്നു; പരിഹാരം ഉണ്ടാക്കാനായി ശ്രമിക്കും- മന്ത്രി റിയാസ്

SHARE THIS ON

തിരുവനന്തപുരം: കേരളത്തിലെ റോഡുകൾ സംബന്ധിച്ച് നടൻ ജയസൂര്യ നടത്തിയ വിമർശനം സർക്കാർ ശരിയായ അർഥത്തിൽ ഉൾകൊള്ളുന്നുവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളത്തിൽ തുടർച്ചയായി പെയ്യുന്ന മഴ പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ഒരു തടസ്സം തന്നെയാണ്. അതിനുള്ള പരിഹാരം കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഓരോരുത്തർക്കും അവരുടേതായ അഭിപ്രായങ്ങൾ പറയാനുള്ള അവകാശമുണ്ട്. കേരളത്തിൽ തുടർച്ചയായി പെയ്യുന്ന മഴ പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ഒരു തടസ്സം തന്നെയാണ്. മഴ ഇങ്ങനെ തുടർന്നാൽ എന്ത് ചെയ്യും എന്നത് പഠിക്കേണ്ട കാര്യമാണ്. ജയസൂര്യ തന്റെ പ്രസംഗത്തിൽ ഭൂരിപക്ഷവും വകുപ്പിന്റെ പ്രവർത്തനങ്ങളെ അനുകൂലിച്ചാണ് സംസാരിച്ചത്.https://69c2fdc729155168f8c15c1594ed43a4.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0

ചിറപുഞ്ചിയിൽ പതിനായിരം കിലോമീറ്റർ റോഡാണുള്ളത്. കേരളത്തിൽ മൂന്നരലക്ഷം കിലോമീറ്ററോളം റോഡുകളുണ്ട്. ഈ പ്രതികൂല കാലാവസ്ഥയിൽ മഹാഭൂരിപക്ഷം റോഡുകൾക്കും കാര്യമായ കേടുകൾ സംഭവിച്ചിട്ടില്ല. അയ്യോ മഴ എന്ന് പറഞ്ഞ് പ്രയാസപ്പെടാതെ പരിഹാരം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന പൊതുമരാമത്ത് വകുപ്പിന്റെ പരിപാടിയിൽ കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയെ ജയസൂര്യ വിമർശിച്ചിരുന്നു. മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡേ കാണില്ലെന്നായിരുന്നു ജയസൂര്യയുടെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!