KSDLIVENEWS

Real news for everyone

ജനശതാബ്ദി എക്‌സ്പ്രസ്‌ കാസര്‍ഗോഡ് വരെ നീട്ടണം :രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി റെയിൽവെ മന്ത്രിക്ക് കത്തയച്ചു

SHARE THIS ON

ന്യൂഡല്‍ഹി :ജനശതാബ്ദി എക്‌സ്പ്രസ് കാസര്‍കോട് വരെ നീട്ടണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി റെയില്‍വെ മന്ത്രി പിയുഷ് ഗോയലിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. എരിതീയിലേക്ക് എണ്ണ ഒഴിക്കുന്നത് പോലെയാണ് കാസര്‍കോട് ജില്ലയിലെ ഗതാഗത സംവിധാനങ്ങളില്‍ വന്നിരിക്കുന്ന ബുദ്ധിമുട്ടുകള്‍. കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന തെക്കന്‍ ജില്ലകളിലേക്ക് ഇപ്പോള്‍ യാത്രചെയ്യാന്‍ വളരെയധികം ബുദ്ധിമുട്ടാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്നത് തെക്കന്‍ ജില്ലകളെ
യാണ് . എന്നാല്‍ തെക്കന്‍ ജില്ലകളിലേക്ക് യാത്ര ചെയ്യാനുള്ള യാതൊരുവിധ സംവിധാനങ്ങളും ഇന്നില്ല. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്ദി എക്‌സ്പ്രസ്സ് കാസര്‍കോട്ടേക്ക് നീട്ടുകയാണെങ്കില്‍,അത് കാസര്‍കോട്ടെ ജനങ്ങള്‍ക്ക് പൊതു ഗതാഗത രംഗത്ത് നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് വലിയൊരു ആശ്വാസമായി മാറും. മാത്രമല്ല കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് ഷട്ടില്‍ സര്‍വീസുകള്‍ ആരംഭിക്കുകയും വേണം. കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ റദ്ദാക്കിയ എല്ലാ ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിക്കേണ്ടതും അത്യാവശ്യമാണ്. കത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!