ഐ’ എൻ.എൽ. മെമ്പർഷിപ്പ് ക്യാമ്പയിനും, കാസർകോട് മുനിസിപ്പൽ പ്രതിനിധി സംഗമവും നടത്തി

കാസർകോട് : ഐ.എൻ.എൽ.മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാപിറ്റൽ ഇൻ ഹാളിൽ നടന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ ഐ.എൻ.എൽ. മണ്ഡലം സെക്രട്ടറിയും, റിട്ടേണിംഗ് ഓഫീസറുമായ ഹനീഫ് കടപ്പുറം മുനിസിപ്പൽ പ്രസിഡണ്ട് കുഞ്ഞാമു നെല്ലിക്കുന്നിന് നൽകി ഉൽഘാടനം ചെയ്തു.ഉമൈർതളങ്കര, മുനീർ കണ്ടാളം., കുഞ്ഞാമു നെല്ലിക്കുന്ന്, മുസ്തഫ ചേരങ്കൈ, എന്നിവരെ വിവിധ വാർഡുകളിലേക്കുള്ള റിട്ടേണിങ്ങ് ഓഫീസർമാരായി നിയമിച്ചു.തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം മുനിസിപ്പൽ പ്രസിഡണ്ട് കുഞ്ഞാമു നെല്ലിക്കുന്നിൻ്റെ അദ്ധ്യക്ഷതയിൽ മണ്ഡലം പ്രസിഡണ്ട് ഹാരിസ് ബെഡി ഉൽഘാടനം ചെയ്തു.എൻ.എൽ.യു.ജില്ല വൈസ് പ്രസിഡണ്ട് മുനീർ കണ്ടാളം മുഖ്യ പ്രഭാഷണം നടത്തി.റഹിമാൻ തുരുത്തി, സോൾക്കർ നെല്ലിക്കുന്ന് ,അബൂബക്കർ ചാല ,എന്നിവർ പ്രസംഗിച്ചു.ഹുസൈൻ ഒബാമ. നാസർ കണ്ടാളം, ജലീൽ ചേരങ്കൈ, സത്താർ നെല്ലിക്കുന്ന്, മുഹമ്മദലി നെല്ലിക്കുന്ന്, റഹീം, തസവീൻ ഷാ എന്നിവർ പ്രതിനിധി സംഗമത്തിൽ സംബന്ധിച്ചു.മുസ്തഫ ചേരങ്കൈ സ്വാഗതവും ഉമൈർ തളങ്കര നന്ദിയും പറഞ്ഞു.

