നെല്ലിക്കട്ട-ചെർക്കള കല്ലടുക്ക റോഡിന്റ ശോചനീയവാസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ പ്രതിഷേധ റാലി ഏഴിന്

നെല്ലിക്കട്ട : ചെർക്കള – കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനകീയ സമരസമിതി 07-12-2021 ന് ചൊവ്വാഴ്ച കൃത്യം 11 മണിക്ക് എതിർത്തോട് നിന്ന് എടനീർ വരെ പ്രതിഷേധ റാലി നടത്തുന്നു. പത്തു പതിനഞ്ച് വർഷമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഈ റോഡിലൂടെയാണ് കർണ്ണാടകയിലേക്കും മറ്റും ദിവസവും ആയിരക്കണക്കിന് വിദ്യാർത്ഥികൾ എടനീർ സ്വാമിജി സ്കൂളിലേക്കും സർക്കാർ സ്കൂളിലേക്കും എത്തുന്നത്. പൊതു ജനങ്ങൾ ആശ്രയിക്കുന്ന ബാങ്കിലേക്കും , പോസ്റ്റോഫീസും റേഷൻകട മുതലായ ആവശ്യങ്ങൾക്കും ഈ റോഡിലൂടെ എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയിലാണ്. കാസറഗോഡ് മെഡിക്കൽ കോളേജിലേക്ക് എത്തിപ്പെടാനുള്ള ഒരു പ്രധാന റോഡു കൂടിയാണിത്. മാസങ്ങൾക്കു മുമ്പ് നാട്ടുകാർ ജനകീയ സമരസമിതി രൂപീകരിച്ച് രണ്ടു മാസത്തോളം വിവിധ സമര പരിപാടികൾ നടത്തിയതിന്റെ ഭാഗമായി പണി പുനരാരംഭിക്കുകയും എന്നാൽ പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. ഇതിനെപ്പറ്റിയുള്ള ജനങ്ങളുടെ ചോദ്യങ്ങൾക്ക് ബന്ധപ്പെട്ടവർ പരസ്പരം പഴിചാരി ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ജനകീയ സമര സമിതി വീണ്ടും സമരത്തിന് തുടക്കം കുറിക്കുന്നത്. അധികാരികൾ എത്രയും പെട്ടെന്ന് ഈ റോഡിന്റെശോചനീയാവസ്ഥയ്ക്ക് പരിഹാരം കണ്ടില്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് റോഡ് തടയുന്നതടക്കമുള്ള സമര പരിപാടിയിലേക്ക് നീങ്ങേണ്ടിവരുമെന്ന് സമരസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അബൂബക്കർ ഗിരി ഫൈസൽ നെല്ലിക്കട്ട ലത്തീഫ് പള്ളത്തടുക്ക ഇബ്രാഹിം ബാത്തിഷ നസീർ സുള്ള്യ എന്നിവർ പങ്കെടുത്തു.

