KSDLIVENEWS

Real news for everyone

സ്വന്തമായി ഇൻക്യുബേറ്റർ നിർമിച്ച് കാസർഗോട്ട് കാരനായ അഞ്ചാം ക്ലാസുകാരൻ വേറിട്ട് ശ്രദ്ധേയനായി

SHARE THIS ON

കാസര്‍ഗോഡ് നീലേശ്വരത്ത് സ്വന്തമായി ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ചിരിക്കുകയാണ് ഒരു അഞ്ചാം ക്ലാസുകാരന്‍. സ്വന്തം ഇന്‍ക്യുബേറ്ററില്‍ ആറ് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുകയും ചെയ്തു ഈ മിടുക്കന്‍.

ഇത് കാസര്‍ഗോഡ് നീലേശ്വരം തൈക്കടപ്പുറത്തെ അഹമ്മദ് ഇഹ്‌സാന്‍. അഞ്ചാം ക്ലാസിലാണ് പഠനമെങ്കിലും കൗതുകങ്ങള്‍ തേടുന്ന മനസാണ് ഇഹ്‌സാന്റേത്. കൊവിഡ് കാരണം ക്ലാസ് മുറിയിലെ പഠനം നിലച്ചപ്പോള്‍ വീട്ടില്‍ പരീക്ഷണശാലയൊരുക്കി. സ്വന്തമായി ഒരു ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ചു. കാര്‍ഡ് ബോര്‍ഡ് പെട്ടിയും തെര്‍മോക്കോളും ബള്‍ബും ഉപയോഗിച്ച്‌ തള്ളക്കോഴിയില്ലാതെ മുട്ട വിരിയിക്കാമെന്ന് ഈ കൊച്ചു മിടുക്കന്‍ നേരിട്ടറിഞ്ഞു. പെട്ടിക്കുള്ളില്‍ വിരിഞ്ഞ ആറ് കോഴിക്കുഞ്ഞുങ്ങളില്‍ ഒന്ന് കഴിഞ്ഞ ദിവസം ചത്തുപോയി. ആറ് ദിവസം മാത്രം പ്രായമായ അഞ്ച് കുഞ്ഞുങ്ങളും ഇഹ്‌സാന്റെ പരിചരണത്തില്‍ ഇന്ന് പൂര്‍ണ ആരോഗ്യവാന്മാരാണ്.

ആദ്യ പരീക്ഷണം വിജയിച്ചതോടെ തന്റെ ഇന്‍ക്യുബേറ്ററില്‍ കൂടുതല്‍ കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള ശ്രമത്തിലാണ് അഹമ്മദ് ഇഹ്‌സാന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!