KSDLIVENEWS

Real news for everyone

വിരമിക്കുന്നതിന്ന് മുമ്പ് ലോക്‌നാഥ് ബെഹ്‌റയെ മറ്റൊരു ഉന്നത പദവിയില്‍ സര്‍ക്കാര്‍ നിയമിച്ചേക്കും

SHARE THIS ON

തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ വിരമിക്കുന്നതിന് മുന്‍പ് മറ്റൊരു ഉന്നത പദവിയില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാറ്റും മുന്‍പ് മുഖ്യ വിവരാവകാശ കമ്മിഷണറാണോ, നെടുമ്ബാശേരി വിമാനത്താവളം എംഡിയായോ നിയമിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് സൂചന.

2021 ജൂണിലാണ് സിയാല്‍ എംഡി വി ജെ കുര്യന്റെ കാലാവധി അവസാനിക്കുന്നത്. 2017ല്‍ വിരമിച്ചെങ്കിലും കുര്യന് കാലാവധി നീട്ടി നല്‍കുകയായിരുന്നു. 2021 ജൂണിലാണ് ബെഹ്‌റ ഡിജിപി സ്ഥാനത്ത് നിന്നും വിരമിക്കുന്നത്.

മുഖ്യ വിവരാവകാശ കമ്മിഷണറായ വിന്‍സന്‍ എം പോള്‍ വിരമിക്കുന്നത് 2020 നവംബറിലാണ്. സുപ്രീംകോടതി ജഡ്ജിയുടെ റാങ്കാണ് നിലവില്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ക്കുള്ളതെങ്കിലും, കേന്ദ്ര ഭേദഗതി വന്നതോടെ ചീഫ് സെക്രട്ടറി റാങ്കിലേക്ക് ഈ തസ്തിക താഴും.

എന്നാല്‍ നെതര്‍ലാന്‍ഡ്‌സിലെ ഇന്ത്യന്‍ സ്ഥാനപതി വേണു രാജാമണി കാലാവധി കഴിഞ്ഞെത്തുമ്ബോള്‍ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!