രാജ്യത്തെ കോവിഡ് രോഗബാധിതര്‍ 51ലക്ഷം കടന്നു ; 24 മണിക്കൂറിനിടെ 97,894 പേർക്ക് രോഗം സ്ഥിരീകരിച്ചു , 1132 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് 97,894 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 51,18,253 ആയി. ഇന്നലെ മാത്രം 1132 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 83 198 ആയി ഉയര്‍ന്നു. നിലവില്‍ 100,9976 കൊവിഡ് രോഗികളാണ് ഇന്ത്യയിലുള്ളത്. ഇന്നലെ രോഗം മുക്തരായത് 82719 പേരാണ്. ഇതോടെ ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 4025079 ആയി. ഇതിനിടെ കൊവിഡ് പോരാട്ടത്തില്‍ മരിച്ച ഡോക്ടര്‍മാരുടെ കണക്ക് സൂക്ഷിക്കാത്തതിന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഐഎംഎ രംഗത്ത് എത്തി. കൊവിഡ് വിരുദ്ധ പോരാട്ടത്തില്‍ മരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രക്തസാക്ഷി പദവി നല്‍കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

