ഒമിക്രോൺ: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: ഒമിക്രോൺ കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഇൻഡോർ, ഔട്ട്ഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം സർക്കാർ നിജപ്പെടുത്തി. ഇൻഡോർ പരിപാടികളിൽ പരമാവധി 75 പേർക്ക് മാത്രമാണ് പങ്കെടുക്കാനാവുക. ഔട്ട്ഡോർ പരിപാടികളിൽ 150 പേർക്ക് പങ്കെടുക്കാം. അതേസമയം, സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഉണ്ടാവില്ല. നേരത്തെ ഒമിക്രോൺ കേസുകൾ ഉയർന്നതിനെ തുടർന്ന് മൂന്ന് ദിവസം സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 2 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേരെ ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തു. എറണാകുളം 16, തിരുവനന്തപുരം 15, തൃശൂര്‍ 4, ആലപ്പുഴ 3, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ഒരാള്‍ വീതം എന്നിങ്ങനെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. നിലവിൽ 139 പേരാണ് ഒമിക്രോൺ ചികിത്സയിലുള്ളത്

