അബുദാബിയില്‍ സ്ഫോടനം; ഡ്രോൺ ആക്രമണമെന്ന് സംശയം; വിമാനത്താവളത്തിലും തീപിടിത്തം, ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു; ഉത്തവാദിത്വം ഹൂതി വിമതർ ഏറ്റെടുത്തു

അബുദാബി: അബുദാബിയിൽ മൂന്ന് ഓയിൽ ടാങ്കറുകളിൽ സ്ഫോടനം. ഡ്രോൺ വന്നു പതിച്ചാണ് പൊട്ടിത്തെറി ഉണ്ടായത് എന്ന് സംശയിക്കുന്നതായി അബുദാബി പോലീസ് അറിയിച്ചു. ആർക്കും പരിക്കില്ല.
യുഎഇയുടെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിനു സമീപമാണ് ആദ്യ പൊട്ടിത്തെറി ഉണ്ടായത്. മൂന്ന് ഓയിൽ ടാങ്കറുകൾ പൊട്ടിത്തെറിച്ചു. അബുദാബി വിമാനത്താവളത്തിന് സമീപത്ത് നിർമ്മാണം നടക്കുന്ന മേഖലയിലും പൊട്ടിത്തെറി ഉണ്ടായി. രണ്ടിടങ്ങളിലും പൊട്ടിത്തെറിക്ക് മുൻപ് ഡ്രോൺ പോലെയുള്ള വസ്തു വന്നുപതിച്ചു എന്ന് അബുദാബി പോലീസ് സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികകൾ നിയന്ത്രണ വിധേയമാണ് എന്നും പോലീസ് അറിയിച്ചു.
അതേസമയം, യുഎഇ യിലെ പൊട്ടിത്തെറി തങ്ങളുടെ സൈനിക നടപടിയായിരുന്നു എന്ന് യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. ഹൂതികൾ നേരത്തെ പതലവണകളായി സൗദി അറേബ്യയിലെ നജ്റാനിലെക്കും അബഹാ വിമാനത്താവളത്തിലേക്കും ഡ്രോൺ ആക്രമണം നടത്തിയിട്ടുണ്ട്. ചെങ്കടലിൽ ജി സി സി രാജ്യങ്ങളുടെ കപ്പലുകൾ പല തവണ ഹൂത്തികൾ അക്രമിച്ചിട്ടുണ്ട്.

