KSDLIVENEWS

Real news for everyone

കണ്ണൂരില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു; രണ്ടു പേര്‍ കസ്റ്റഡിയില്‍

SHARE THIS ON

കണ്ണൂർ: കണ്ണൂരിൽ ഹോട്ടൽ ഉടമ കുത്തേറ്റ് മരിച്ചു. സുഫി മക്കാനി ഹോട്ടൽ ഉടമയായ ജംഷീർ ആണ് കൊല്ലപ്പെട്ടത്. കണ്ണൂർ സിറ്റി സ്വദേശിയാണ്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രി 12.40ഓടെയാണ് സംഭവം. ഹോട്ടൽ അടച്ച് കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെ താഴെത്തെരു ഭാഗത്ത് വെച്ച് കാർ തടഞ്ഞുനിർത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ കയ്യേറ്റത്തിനിടെയാണ് ജംഷീറിന് കുത്തേറ്റത്. ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.


കൊലപാതകം ആസൂത്രിതമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് പൂർത്തിയായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!