KSDLIVENEWS

Real news for everyone

കുവൈറ്റില്‍ കുട്ടികളുടെ കോവിഡ് വാക്സിനേഷന്‍ നടപടികള്‍ ആരംഭിച്ചു

SHARE THIS ON


കുവൈറ്റ് : കുവൈറ്റിലെ അഞ്ച് മുതല്‍ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്ന നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രായവിഭാഗക്കാര്‍ക്കിടയിലെ വാക്സിനേഷന്‍ നടപടികള്‍ വരും ദിനങ്ങളില്‍ ആരംഭിക്കുമെന്ന് 2022 ജനുവരി 30-ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു.

കുവൈറ്റിലെ അഞ്ച് മുതല്‍ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് 21 ദിവസത്തെ ഇടവേളയിലായി രണ്ട് ഡോസ് ഫൈസര്‍ ബയോഎന്‍ടെക് കോവിഡ് വാക്സിനാണ് നല്‍കുന്നത്. ഈ പ്രായവിഭാഗക്കാര്‍ക്കിടയില്‍ ഫൈസര്‍ ബയോഎന്‍ടെക് കോവിഡ് വാക്സിന്‍ ഫലപ്രദവും, സുരക്ഷിതവുമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!