ഹൈദ്രരാബാദ് ജാമിഅ: നിസാമിയ്യ: ബിരുദ ദാന സമ്മേളനം നാളെ മർകസ് നോളജ് സിറ്റിയിൽ

കോഴിക്കോട്: തെന്നിന്ത്യയിലെ പുരാതന ഇസ് ലാമിക സർവ്വകലാശാലയായ ഹൈദരാബാദ് ജാമിഅ നിസാമിയ്യയിൽ നിന്നും പഠനം പൂർത്തിയാക്കിയ മലയാളികൾക്കുള്ള ബിരുദ ദാനവും സ്ഥാനവസ്ത്ര വിതരണവും നാളെ (വെളളി) മർകസ് നോളജ് സിറ്റിയിൽ നടക്കും. ഇതാദ്യമായായാണ് കേരളത്തിൽ വെച്ച് നിസാമിയ്യ ബിരുദ ദാന പരിപാടികൾ നടക്കുന്നത്. കാലത്ത് 9 മണിക്ക് നടക്കുന്ന പരിപാടി കേരളാ നിസാമീസ് അസോസിയേഷൻ പ്രസിഡന്റ് സയ്യിദ് സലാഹുദ്ധീൻ ബുഖാരി നിസാമിയുടെ ആധ്യക്ഷതയിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി സുൽത്വാനുൽ ഉലമാ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സനദ് ദാന പ്രഭാഷണം നടത്തും.
സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും.
നോളേജ് സിറ്റി ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. ജാമിയ നിസാമിയയിലെ പ്രൊഫസർമാരായ മൗലാനാ ഖാലിദ് അസ്ഹരി, മുഫ്തി വാ ഹിദ് അലി അസ്ഹരി എന്നിവർ മുഖ്യാതിഥികളായിരിക്കും. മർകസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, ഡോ. അബ്ദുൽ ഹകീം സഅദി, ഡോ. അബ്ദുൽ ഗഫൂർ നിസാമി,
അഡ്വ. തൻവീർ ഉമർ, ഡോ. അബൂബക്കർ നിസാമി, ഡോ. ഫസലൂർ റഹ്മാൻ നിസാമി തുടങ്ങിയവർ പ്രസംഗിക്കും. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും.

