KSDLIVENEWS

Real news for everyone

അസ്സുഫ്ഫ പ്രതീക്ഷയാണ്; ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച

SHARE THIS ON

നെല്ലിക്കട്ടയിലെ മുഹിമ്മാത്ത് പള്ളിയിലായിരുന്നു ഇന്നത്തെ സുബ്ഹ് നിസ്കാരം. ചെർക്കള കല്ലട്ക്ക സംസ്ഥാന പാതയോട് ചേർന്ന് നിൽക്കുന്ന ഈ പള്ളിയുടെ പരിസരത്ത് കൂടുതൽ വീടുകളില്ല. പള്ളിയിൽ കയറുമ്പോൾ വാങ്ക് വിളി കഴിഞ്ഞതേയുള്ളൂ. പരിസര വാസിയായ ഒരാളും പള്ളി ഇമാമും അവരുടേതായ കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിരിക്കുന്നു. സലാം പറഞ്ഞ് പതിയെ അകത്ത് കടന്നു. ജമാഅത്ത് ആരംഭിക്കാൻ നേരം പള്ളിയുടെ മുൻ നിരയിൽ പത്തിരുപതോളം പേർ ഇടം പിടിച്ചു. യാത്രക്കാരാകുമെന്ന് കരുതി ചിന്തിച്ച് സമയം കളഞ്ഞില്ല… നിസ്കാരം കഴിഞ്ഞുള്ള കൂട്ടുപ്രാർത്ഥനക്ക് ശേഷം ഇമാം കിഴക്കോട്ട് മുഖം തിരിച്ച് ഇരുന്നു. ജമാഅത്തിന് പങ്കെടുത്തവരിൽ ഞാനൊഴികെ ബാക്കിയുള്ളവർ അവിടെ ഇരുന്ന് കൈയ്യിൽ കിട്ടിയ കിതാബ് നോക്കി ഇമാമിനെ സാകൂതം ശ്രവിക്കുന്നു.
വെള്ളിയാഴ്ച ദിവസം വിശ്വാസി ചെയ്യേണ്ട സൽകർമ്മങ്ങളെ കുറിച്ചും പാലിച്ചിരിക്കേണ്ട മര്യാദകളെപ്പറ്റിയും ഖുർആനും ഹദീസും പറഞ്ഞ് ക്ലാസ്സെടുക്കുകയാണ് അദ്ദേഹം.
ഇമാമും പരിസരവാസിയുമായ ഹാഫിള് സഅദ് ഹിമമി സഖാഫിയാണ് വിഷയവതാരകൻ.
ജമാത്തത്തിന് എത്തുന്ന യുവാക്കൾക്ക് സമസ്ത കേരള സുന്നി യുവജന സംഘം (SYS) നടത്തി വരു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!