വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 37 പവൻ സ്വർണവും 26,000 രൂപയും മോഷ്ടിച്ചു

നടന്ന കല്ലൂരാവിയിലെ കെ.എച്ച്.മുഹമ്മദ് അലിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു
കാഞ്ഞങ്ങാട് ∙ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 37 പവൻ സ്വർണവും 26,000 രൂപയും മോഷ്ടിച്ചു. കല്ലൂരാവിയിലെ കെ.എച്ച്.മുഹമ്മദ് അലിയുടെ വീട്ടിലാണു മോഷണം നടന്നത്. ഇന്നലെ രാവിലെയാണ് വീട്ടുകാർ മോഷണം നടന്ന വിവരം അറിഞ്ഞത്. അലമാര തുറന്നപ്പോഴാണ് പണവും സ്വർണവും മോഷണം പോയതറിഞ്ഞത്. വീടിന്റെ പിൻവശത്തുള്ള വാതിൽ തുറന്നിട്ട നിലയിലായിരുന്നു.
വീടിന്റെ താഴത്തെ നിലയിൽ സൂക്ഷിച്ച അലമാര തുറന്നാണ് പണവും സ്വർണവും കവർന്നത്. മോഷണത്തിന് ശേഷം അലമാര കൃത്യമായി പൂട്ടുകയും ചെയ്തു. മോഷണം വിവരം അറിഞ്ഞ ഉടൻ തന്നെ വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. വിവരമറിഞ്ഞ ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

