വിദ്യാർഥിനിക്ക് നേരെയുള്ള ആർഎസ്എസ് ആക്രമണം. ആർഎസ്എസ് കലാപത്തിന് കോപ്പു കൂട്ടുന്നു എസ്ഡിപിഐ

മഞ്ചേശ്വരം.
ഗോവിന്ദ പയ് ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികൾ തമ്മിൽ സംസാരിച്ചു എന്നതിന്റെ പേരിൽ ആർഎസ്എസ് ക്രിമിനൽ സംഘം വിദ്യാർഥിനിയെ അക്രമിച്ചു. ആക്രമണത്താൽ ഗുരുതരമായ പരിക്കേറ്റ വിദ്യാർഥിനിയെ മംഗളൂരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോളേജുകളിൽ വർഗീയത വളർത്തി വിഭാഗീയത സൃഷ്ടിക്കുന്ന ആർഎസ്എസ്, എബിവിപി വർഗീയവാദികൾ ക്കെതിരെ ശക്തമായ പ്രതിഷേധം വുയാർന്നുവരുന്നു.
ആക്രമണത്താൽ വർഗീയ കലാപത്തിന് കോപ്പുകൂട്ടുന്ന ആർഎസ്എസിന്റെ ക്രിമിനൽ സംഘത്തിനെതിരെ നടപടി സ്വീകരിച്ചു നിലക്ക് നിർത്തുവാൻ പോലീസും ബന്ധപ്പെട്ട അധികാരികളും തയ്യാറാകണമെന്ന് എസ്ഡിപിഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ഇക്ബാൽ കുഞ്ഞത്തൂർ അറിയിച്ചു..

