ത്വാഹിർ തങ്ങൾ അനുസ്മരണം നാളെ നെല്ലിക്കട്ടയിൽ

നെല്ലിക്കട്ട: മാർച്ച് 8 മുതൽ 13 വരെ പുത്തികെ കട്ടത്തടുക്ക മുഹിമ്മാത്തിൽ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഉറൂസ് മുബാറക്കും മുഹിമ്മാത്ത് സനദ് ദാനത്തോടനുബന്ധിച്ചു ത്വാഹിറുൽ അഹ്ദൽ തങ്ങൾ അനുസ്മരണവും പ്രാർത്ഥന മജ്ലിസും ഫെബ്രുവരി 27 ഞായറാഴ്ച്ച അസറിന് ശേഷം മീത്തൽ നെല്ലിക്കട്ട മുഹിമ്മാത്ത് മസ്ജിദിൽ വെച്ചു നടക്കും. ഹാരിസ് ഹിമമി സഖാഫി പരപ്പ പ്രഭാഷണം നടത്തും. ഉമർ സഖാഫി കർണ്ണൂർ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. സയ്യിദ് ഹൈദറലി ത്വൽഹത്ത് തങ്ങൾ, അബൂബക്കർ സഅദി നെക്രാജെ, ഹസൈനാർ സഅദി ചർളടുക്ക, അബ്ദുല്ല സഅദി പള്ളത്തൂർ, ഹാഫിള് സഹദ് ഹിമമി,റിഷാദ് സഖാഫി, കാദർ കർണൂർ,ലത്തീഫ് പള്ളത്തടുക്ക, ശാഹുൽ അക്കര, ഫൈസൽ നെല്ലിക്കട്ട തുടങ്ങിയവർ സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി മുഹിമ്മാത്ത് പ്രഖ്യാപിച്ച 5000 കിന്റൽ അരി ശേഖരണത്തിലേക്ക് വീടുകളിൽ നിന്ന് അരികൾ ശേഖരിക്കും.

