KSDLIVENEWS

Real news for everyone

ജില്ലയിൽ പൾസ് പോളിയോ തുള്ളിമരുന്ന് നൽകിയത് 96579 കുട്ടികൾക്ക്

SHARE THIS ON

കാസർകോട് ∙ ജില്ലയിൽ 96579 കുട്ടികൾക്കായി പൾസ് പോളിയോ തുള്ളിമരുന്നുകൾ നൽകി. വിവിധ സർക്കാർ ആശുപത്രികൾ, പ്രാഥമികാരോഗ്യ–കുടുംബാരോഗ്യകേന്ദ്രങ്ങൾ, ആരോഗ്യ ഉപകേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, അങ്കണവാടികൾ, ക്ലബുകൾ മുതലായ സ്ഥലങ്ങളിൽ സജ്ജമാക്കിയ 1162 പോളിയോ ബൂത്തുകളിലാണു തുള്ളി മരുന്ന് വിതരണം നടത്തിയത്. ഇതിൽ 524 പേർ അതിഥി തൊഴിലാളികളുടെ കുട്ടികളാണ്. തുള്ളിമരുന്ന് എടുക്കാൻ വിട്ടുപോയ കുട്ടികൾക്ക് ഇന്നും നാളെയുമായി ആരോഗ്യ പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി മരുന്ന് നൽകും.

തൃക്കരിപ്പൂർ ∙ പൾസ് പോളിയോ ഇമ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ നടത്തി. എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ എ.വി.രാംദാസ്, ജില്ലാ ആർസിഎച്ച് ഓഫിസർ മുരളീധര നല്ലൂരായ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം ഓഫിസർ ഡോ.റിജിത് കൃഷ്ണൻ, താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ.വി.സുരേശൻ,

ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ അബ്ദുൽ ലത്തീഫ് മഠത്തിൽ, ഡപ്യൂട്ടി ഓഫിസർ എസ്.സയന, തൃക്കരിപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി, റോട്ടറി പ്രസിഡന്റ് ഡോ.എ.കെ.ശ്രീമതി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.അനിൽകുമാർ, അംഗം സി.ചന്ദ്രമതി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ ആയിറ്റി, അംഗം എം.രജീഷ് ബാബു, ഐഎംഎ പ്രസിഡന്റ് ഡോ.ടി.വി.പത്മനാഭൻ തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!