KSDLIVENEWS

Real news for everyone

സിപിഐ(എം) സംസ്ഥാന സമ്മേളനം: ഇ പി ജയരാജന്‍ താല്‍ക്കാലിക അധ്യക്ഷന്‍

SHARE THIS ON

സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് പതാക ഉയര്‍ന്നു. ഇ പി ജയരാജന്‍ താല്‍ക്കാലിക അധ്യക്ഷനാകും.

ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. രക്തസാക്ഷി പ്രമേയം ഇ പി. ജയരാജന്‍ അവതരിപ്പിച്ചു.

വാനില്‍ ചെങ്കൊടിപാറി. ചുവന്നു നില്‍ക്കുന്ന സമ്മേളന നഗരിയില്‍ ആവേശമായി പതാക ഗാനവും ചുവന്ന ബലൂണുകളും ഉയര്‍ന്നുപൊങ്ങി . മറൈന്‍ ഡ്രൈവിലെ ബി രാഘവന്‍ നഗറില്‍ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആനത്തലവട്ടം ആനന്ദന്‍ പതാകയുയര്‍ത്തിയോടെ സിപിഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്‌ മുന്നോടിയായി നാലുനാള്‍ നീളുന്ന സംസ്‌ഥാന സമ്മേളനത്തിന്‌ തുടക്കമായി.

പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും. രക്‌തസാക്ഷി മണ്‌ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി അഭിവാദ്യമര്‍പ്പിച്ച പ്രതിനിധികള്‍ സമ്മേളന വേദിയിലേക്ക്‌ പ്രവേശിച്ചു. സ്വാഗതഗാന ആലാപനത്തോടെ സമ്മേളനം തുടങ്ങി.

സമ്മേളനത്തില്‍ 400 പ്രതിനിധികളും 23 നിരീക്ഷകരുമാണ്‌ പങ്കെടുക്കുന്നത്‌. പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പ്രകാശ്‌ കാരാട്ട്‌, എസ്‌ രാമചന്ദ്രന്‍പിള്ള, എം എ ബേബി, ബൃന്ദ കാരാട്ട്‌, ജി രാമകൃഷ്‌ണന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

12.15ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. വൈകിട്ട്‌ 5.30ന്‌ ഗ്രൂപ്പുചര്‍ച്ച തുടങ്ങും. നാലുവര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനൊപ്പം നവകേരളനിര്‍മിതിക്കായുള്ള നയരേഖയും സമ്മേളനം ചര്‍ച്ച ചെയ്യും.

ഭാവി കേരളത്തിന്റെ വികസനത്തിനുള്ള കര്‍മപരിപാടികള്‍ക്ക്‌ പുതിയ കാഴ്‌ചപ്പാട്‌ നല്‍കാനുള്ള നയരേഖ ചൊവ്വ വൈകിട്ട്‌ നാലിന്‌ പൊളിറ്റ്‌ ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!