KSDLIVENEWS

Real news for everyone

ഡല്‍ഹി വംശഹത്യാ കേസ്: കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലര്‍ ഇസ്രത് ജഹാന് ജാമ്യം

SHARE THIS ON

2020ലെ ഡല്‍ഹി വംശഹത്യാ കേസില്‍ കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലര്‍ ഇസ്രത് ജഹാന് ജാമ്യം. വംശഹത്യയുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിലാണ് ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ജാമ്യം അനുവദിച്ചത്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഇസ്രത്തിനെതിരെ യു.എ.പി.എ ചുമത്തിയിരുന്നത്.

വടക്കു-കിഴക്കന്‍ ഡല്‍ഹയില്‍ 58 പേരുടെ മരണത്തിനിടയാക്കുകയും 700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപത്തിന്റെ ഗൂഡാലോചനയില്‍ ഇസ്രത്ജഹാന് പങ്കുണ്ടെന്നായിരുന്നു പൊലീസ് ആരോപണം. തുടര്‍ന്ന് 2020 ഫെബ്രുവരി 26നാണ് യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2020 ജൂണില്‍ വിവാഹത്തിനായി 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ഇസ്രത്തിന് ഗൂഢാലോചനയില്‍ ഒരു പങ്കില്ലെന്നും വ്യാജമായി കേസെടുത്തതാണെന്നും ഇസ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രദീപ് തിയോട്ടിയ കോടതിയില്‍ വാദിച്ചു. ഇസ്രത് അഭിഭാഷകയും യുവ രാഷ്ട്രീയപ്രവര്‍ത്തകയുമാണ്. മുസ്്ലിം ജനസംഖ്യ കുറഞ്ഞ സ്ഥലത്തുനിന്നാണ് അവര്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. എല്ലാ വിഭാഗക്കാരും വോട്ട് ചെയ്താണ് അവര്‍ ജയിച്ചതെന്നും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 2012 മുതല്‍ 2017 വരെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന ഇസ്രത് എ.ഐ.സി.സി അംഗവുമായിരുന്നു. അതേസമയം, കേസില്‍ ഉമര്‍ ഖാലിദിന്റെ വിധി പറയുന്നത് ഈ മാസം 21ലേക്ക് മാറ്റി. ഷര്‍ജീല്‍ ഇമാം, സലീം മാലിക് എന്നിവരുടെ ജാമ്യഹരജി 22ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!