KSDLIVENEWS

Real news for everyone

ഹിജാബ്: കോടതിവിധി മൗലികാവകാശ ലംഘനമെന്ന് വിമന്‍ ജസ്റ്റിസ്; കവലകളില്‍ പന്തം കൊളുത്തി പ്രതിഷേധം

SHARE THIS ON

ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരില്‍ വിമന്‍ ജസ്റ്റിസിന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാനവ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു.

കോടതിവിധി ദൗര്‍ഭാഗ്യകരവും മനുഷ്യാവകാശ ലംഘനവുമാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് പ്രസ്താവിച്ചു.

ജനാധിപത്യ മതനിരപേക്ഷ പാരമ്ബര്യമുള്ള ഇന്ത്യയില്‍ ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങള്‍ മുസ്‌ലിം സ്ത്രീക്ക് റദ്ദു ചെയ്യുന്ന അപരവല്‍ക്കരണം ആശങ്കയുളവാക്കുന്നതാണെന്നും അവര്‍ പറഞ്ഞു. ആര്‍എസ്‌എസ്സിന്‍െറ വംശീയരാഷ്ട്രീയം ഭരണഘടനയെയും നിയമസംവിധാനങ്ങളെയും അട്ടിമറിക്കുന്നതിനെതിരില്‍ വന്‍ജനകീയ മുന്നേറ്റത്തിനാണ് ജനാധിപത്യത്തെ വീണ്ടെടുക്കാനാവുക. ശിരോവസ്ത്രം ഉള്‍പ്പെടെയുള്ള വസ്ത്ര സ്വാതന്ത്ര്യം നമ്മുടെ നാട് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെയും നവോത്ഥാനത്തിന്റെയും അടയാളമാണ്-ജബീന ഇര്‍ഷാദ് പറഞ്ഞു.

തലമറച്ചുകൊണ്ട് വിദ്യാഭ്യാസവും സാമൂഹിക പദവികളും ആര്‍ജ്ജിക്കുന്നത് മറ്റാരുടെയും അവകാശങ്ങളെ ഹനിച്ചുകൊണ്ടല്ല. ഇത് മുസ്‌ലിം സ്ത്രീയുടെ വിദ്യാഭ്യാസാവകാശത്തെയും ചോദ്യം ചെയ്യുന്നതാണ്. മുസ്‌ലിം സ്ത്രീ ശാക്തീകരണത്തെ പിറകോട്ടടിപ്പിക്കുന്ന വിധിക്കെതിരെ കേരളത്തിലെ സ്ത്രീകള്‍ കവലകള്‍തോറും വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ സംഘ്പരിവാര്‍ വംശീയതക്കെതിരിലുള്ള സ്ത്രീമുന്നേറ്റത്തെ അടയാളപ്പടുത്തുന്നുവെന്നും ജബീന ഇര്‍ഷാദ് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!