കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ലൈംഗിക പീഡന ആരോപണം; പ്രൊഫസര്‍ ഡോ.കെ ഹാരിസിനെ പുറത്താക്കി

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല (Calicut University Campus ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്ന ഡോ. കെ ഹാരിസിനെ സര്‍വ്വീസില്‍ നിന്ന് നീക്കി. അധ്യാപകനെതിരെ ഗവേഷക വിദ്യാര്‍ത്ഥി നല്കിയ ലൈെംഗിക ചൂഷണ പരാതിയിലാണ് നടപടി. ഇന്ന് ചേര്‍ന്ന സിന്റിക്കേറ്റിന്റേതാണ് തീരുമാനം. 2021 ജൂലൈയിലാണ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്ന ഹാരിസ് കെ കാടാമ്ബുഴക്കെതിരെ ലൈംഗിക ചൂഷണ പരാതിയുമായി ഗവേഷക വിദ്യാര്‍ത്ഥി രംഗത്തെത്തിയത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ട ആഭ്യന്തര പരാതി സമിതി കേസ് തേഞ്ഞിപ്പലം പൊലീസിന് കൈമാറി. സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സര്‍വ്വകലാശാല സസ്പെന്റ് ചെയ്തിരുന്നു.
ഇതിന് ശേഷമാണ് അധ്യാപകനെതിരെ പരാതിയുമായി നിരവധി പെണ്‍കുട്ടികള്‍ രംഗത്തെത്തിയത്. പിന്നാലെ തേഞ്ഞിപ്പലം പൊലീസ് ഡോ. ഹാരിസിനെ അറസ്റ്റ് ചെയ്തു. സസ്പെന്ഷന് ശേഷം സര്‍വ്വകലാശാല നടത്തിയ അന്വേഷണത്തില്‍ ഗൗരവതരമായ കുറ്റകൃത്യമാണ് ഡോ. ഹാരിസ് ചെയ്തതെന്ന് വ്യക്തമാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന സിന്റിക്കറ്റ് യോഗം അധ്യാപകനെ സര്‍വ്വീസല്‍ നിന്ന് പരിച്ചുവിട്ട് കൊണ്ട് തീരുമാനമെടുത്തത്. 2021 ജനുവരിയിലാണ് ഡോ. ഹാരിസ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമിതനായത്. നിയമനം കിട്ടി ആറു മാസത്തിന് ശേഷമായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. അധ്യാപകനിപ്പോള്‍ ജാമ്യത്തിലാണ്.

