പട്ടാപ്പകല്‍ വീട്ടില്‍ക്കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ചങ്ങനാശ്ശേരി : പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തൃക്കൊടിത്താനം സ്വദേശി അനീഷി(38)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ഓടെ പായിപ്പാട് കൊച്ചുപള്ളിക്കു സമീപമായിരുന്നു സംഭവം. 26-കാരിയായ യുവതിയുടെ ഭര്‍ത്താവിന്റെ അമ്മയും അച്ഛനും ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. ഉച്ചയോടെ കോളിങ് ബെല്‍ കേട്ട് യുവതി കതക് തുറക്കുകയും അപരിചിതനെ കണ്ട ഉടന്‍ കതകടയ്ക്കുകയുമായിരുന്നു. പിന്നീട് വീടിനു പുറകിലെ വര്‍ക്ക് ഏരിയായില്‍ വാഷിങ് മെഷീനില്‍ തുണി കഴുകാന്‍ ഇട്ടുകൊണ്ടിരുന്നപ്പോള്‍ നേരത്തേ കോളിങ് ബെല്‍ അടിച്ചയാള്‍ പുറകിലൂടെ എത്തി യുവതിയുടെ മുഖംപൊത്തി. യുവതി കുതറി അകത്തേക്ക് ഓടി വാതില്‍ അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും അക്രമി വാതില്‍ തള്ളിത്തുറന്ന് യുവതിയുടെ കരണത്തടിച്ചു. പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ അയാള്‍ തൊഴിച്ചുവീഴ്ത്തി. തല ഭിത്തിയില്‍ ഇടിക്കുകയും ചെയ്തതോടെ യുവതിയുടെ ബോധം പോയി. അവശനിലയിലായിരുന്ന യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയ നിലയിലായിരുന്നു. ഇവരുടെ കഴുത്തില്‍ കിടന്ന മാല പറിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

