KSDLIVENEWS

Real news for everyone

സര്‍വീസ് നികുതി നല്‍കേണ്ടെന്ന് കളക്ടര്‍; ടാങ്കര്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു

SHARE THIS ON

സംസ്ഥാനത്തെ ടാങ്കര്‍ ലോറി ഉടമകളുടെ സമരം പിന്‍വലിച്ചു. എറണാകുളം കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയതോടെയാണ് സമരം പിന്‍വലിച്ചത്. ടാങ്കര്‍ ഉടമകള്‍ സര്‍വീസ് നികുതി നല്‍കേണ്ടെന്ന് ജില്ലാ കളക്ടര്‍ രേഖാമൂലം അറിയിച്ചു. ( tanker lorry strike called off )

സംസ്ഥാനത്തെ ടാങ്കര്‍ ലോറി ഉടമകളുടെ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നിരുന്നു. ബിപിസിഎല്‍ എച്ച്‌പിസിഎല്‍ കമ്ബനികളിലെ 600 സര്‍വീസുകളാണ് സമരത്തിന്റഎ ഭാഗമായി നിര്‍ത്തി വച്ചു. ഇതോടെ സംസ്ഥാനത്ത് ഇന്ധന വിതരണം ഭാഗികമായി മുടങ്ങുന്ന വക്കോളം എത്തിയിരുന്നു.

13 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കാന്‍ നിര്ബന്ധിതരായ സാഹചര്യത്തില്‍ ആണ് ലോറി ഉടമകള്‍ സമരം ആരംഭിച്ചത്. കരാര്‍ പ്രകാരം എണ്ണ കമ്ബനികളാണ് സര്‍വീസ് ടാക്‌സ് നല്‍കേണ്ടത് എന്നാണ് സംഘടനയുടെ വാദം. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു ലോറി ഉടമകളുടെ നിലപാട്. തുടര്‍ന്ന് ജില്ലാ കളക്ടറുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് ഉടമകള്‍ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!