KSDLIVENEWS

Real news for everyone

ഡല്‍ഹി കലാപക്കേസ്: ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് ജാമ്യമില്ല

SHARE THIS ON

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹി കലാപക്കേസില്‍ മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചു. ഡല്‍ഹിയിലെ കര്‍ഖര്‍ഡൂമ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

2020 സെപ്തംബര്‍ 14 ന് അറസ്റ്റിലായ ഉമര്‍ ഖാലിദ് ഇപ്പോള്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ തടവിലാണ്.

2020 ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി കലാപം സംഘടിപ്പിക്കാനായി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ഉമര്‍ ഖാലിദിനും മറ്റുള്ളവര്‍ക്കുമെതിരെ പൊലിസ് യു.എ.പി.എ ചുമത്തി കേസെടുത്തത്. കലാപത്തില്‍ 53 പേരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!