മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന് 17.98 കോടിയുടെ ബജറ്റ്

മൊഗ്രാൽ പുത്തൂർ : കാർഷികം, ആരോഗ്യ, കുടിവെള്ള വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നൽ നൽകിക്കെയുള്ള മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ 2022-23 വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ അവതരിപ്പിച്ചു. 17.98 കോടി രൂപ വരവും 16.72 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ആധുനിക ഹൈടെക് കൃഷിഭവൻ നിർമ്മാണത്തിനും പഞ്ചായത്ത് ഓഫീസ് നിർമ്മാണത്തിനായി സ്ഥലം വാങ്ങുന്നതിനും ബജറ്റിൽ തുക വകയിരുത്തിയിട്ടു. എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതിനും സമ്പൂർണ്ണ ഭവന നിർമ്മാണത്തിനും പ്രോജക്ട് വിഭാവന ചെയ്യുന്നു.
കുടിവെള്ള പദ്ധതികൾക്കായി 45 ലക്ഷം രൂപയും ശുചിത്വത്തിനും മാലിന്യ സംസ്കരണത്തിനുമായി 41 ലക്ഷം രൂപയും ഭവന നിർമ്മാണമേഖലയിൽ 1.2 കോടി രൂപയും ബജറ്റിൽ നീക്കി വെച്ചിട്ടു്. റോഡുകളുടെ നവീകരണത്തിനായി 85 ലക്ഷം രൂപയും തെരുവ് വിളക്കുകൾക്കായി 40 ലക്ഷം രൂപയും ചെലവഴിക്കുന്നതിന് ബജറ്റ് ലക്ഷ്യമിടുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൻ കീഴിൽ 2.5 കോടി രൂപയുടെയും പ്രോജക്ടുകൾ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഷമീറ ഫൈസലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ബജറ്റ് കമ്മറ്റിയിൽ പഞ്ചായത്ത് സെക്രട്ടറി, ജീവനക്കാർ, നിർവ്വഹണ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും

