KSDLIVENEWS

Real news for everyone

കെജ്‌രിവാള്‍ ഇന്നെത്തും; ജനസംഗമം പരിപാടി ഞായറാഴ്ച, 50,000 പേര്‍ പങ്കെടുക്കുമെന്ന് സാബു ജേക്കബ്

SHARE THIS ON

കൊച്ചി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന്(ശനിയാഴ്ച) കൊച്ചിയിലെത്തും. ഞായറാഴ്ച കിഴക്കമ്പലം കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ട്വന്റി ട്വന്റി ജനസംഗമം പരിപാടിയില്‍ പങ്കെടുക്കും.


ജനസംഗമം പരിപാടിയില്‍ അന്‍പതിനായിരം പേരെ പങ്കെടുപ്പിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാട് കെജ്‌രിവാളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം പ്രഖ്യാപിക്കും. കെ റെയില്‍ പദ്ധതി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും കെ റെയില്‍ കേരളത്തെ രണ്ടായി വിഭജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!