KSDLIVENEWS

Real news for everyone

കേരളത്തിലെ ഡാമുകള്‍ക്ക് സുരക്ഷാ ഭീഷണിയെന്ന് ഐബി റിപ്പോര്‍ട്ട്

SHARE THIS ON

കേരളത്തിലെ ഡാമുകള്‍ക്ക് സുരക്ഷാ ഭീഷണിയെന്ന് ഐബി റിപ്പോര്‍ട്ട്. ഡാമുകളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ ഏല്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ( kerala dam security threat IB report )

ചെറുതും വലുതുമായ 14 ഡാമുകള്‍ക്കാണ് സുരക്ഷാ ഭീഷണി. റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ഇടുക്കി റിസര്‍വോയറിനും അനുബന്ധ ഡാമുകള്‍ക്കും അടിയന്തരമായി സുരക്ഷ കൂട്ടാന്‍ ആലോചനയുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകും.
വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിന് സമീപം മാവോയിസ്റ്റ് സംഘത്തെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വൈകാതെ 14 ഡാമുകളിലേക്കും ഡിപ്ലോയ്‌മെന്റുണ്ടാകും. സായുധ പൊലീസ് സംഘത്തെയാകും ഇവിടെയെല്ലാം നിയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!