ലോകത്ത് ഗോതമ്പ് വില കുതിക്കുന്നു; കാരണക്കാര്‍ ഇന്ത്യയെന്ന് ലോകരാജ്യങ്ങള്‍

ലോകം ഗോതമ്ബ് ക്ഷാമത്തിലേക്ക് നീങ്ങുകയാണോ? ലോകത്തെ വികസിത രാജ്യങ്ങള്‍തന്നെ ഈ സംശയം ഉയര്‍ത്തുന്നു. ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഗോതമ്ബ് കയറ്റുമതി നിരോധനമാണ് ഇപ്പോള്‍ ആശങ്ക കൂട്ടിയിരിക്കുന്നത്. ഗോതമ്ബ് വില കുതിക്കുന്നതിന് പിന്നില്‍
ലോകത്ത് ഏറ്റവുമധികം വിളയുന്ന ധാന്യമാണ് ഗോതമ്ബ്. യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ ലോകത്ത് ഗോതമ്ബ് വില 40 ശതമാനം വരെ കുതിച്ചുയര്‍ന്നു. ഇതിന് പിന്നാലെയാണ് ലോകത്ത് ഏറ്റവുമധികം ഗോതമ്ബ് ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യ കയറ്റുമതി നിരോധിച്ചത്. ഇതോടെ ആഗോള മാര്‍ക്കറ്റില്‍ വീണ്ടും വില കുതിക്കുകയാണ്. ഉഷ്‌ണതരംഗം രാജ്യത്തെ ഗോതമ്ബ് ഉത്പാദനത്തെ ദോഷകരമായി ബാധിക്കുകയും രാജ്യത്ത് ഭക്ഷ്യധാന്യ വില കുതിച്ചുയരുകയും ചെയ്തതോടെയാണ് ഇന്ത്യ ഗോതമ്ബിന്റെ കയറ്റുമതി തടഞ്ഞത്. ലോകത്തെ മിക്ക രാജ്യങ്ങളിലും ഭക്ഷ്യധാന്യ വില ഉയര്‍ന്നു നില്‍ക്കുമ്ബോഴുള്ള നിരോധനത്തിന്‍റെ ആഘാതം ലോക വിപണിയില്‍ അതിവേഗത്തിലാണ് അനുഭവപ്പെട്ടത്. ഇന്ത്യയുടെ പ്രഖ്യാപനം വന്നതോടെ അമേരിക്കന്‍ വിപണിയില്‍ ഗോതമ്ബ് വില അഞ്ചു ശതമാനം ഉയര്‍ന്നു.
ഇന്ത്യക്കെതിരെ ജി സെവന്‍
ഗോതമ്ബ് കയറ്റുമതി നിരോധനം താത്കാലികമാണെന്നും സ്ഥിതി മെച്ചപ്പെടുമ്ബോള്‍ കയറ്റുമതി പുനരാരംഭിക്കും എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ജി ഏഴ് രാജ്യങ്ങളുടെ കാര്‍ഷിക മന്ത്രിമാര്‍ രംഗത്തെത്തി. ഇപ്പോഴത്തെ ലോകസാഹചര്യത്തില്‍ പ്രധാന ഉത്പാദക രാജ്യങ്ങള്‍ ധാന്യങ്ങള്‍ക്ക് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയാല്‍ അത് ലോകത്തെ ദോഷകരമായി ബാധിക്കും എന്നാണ് ജി ഏഴ് രാജ്യങ്ങളുടെ വാദം. കാനഡ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, അമേരിക്ക എന്നീ ഏഴു വികസിത രാജ്യങ്ങളാണ് ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിക്കുന്നത്.
ആശങ്കകള്‍ പലത്
യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ഗോതമ്ബ് വരവ് പല രാജ്യങ്ങളിലും കുറഞ്ഞിരുന്നു. ഇന്ത്യയും ചൈനയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഗോതമ്ബ് വിളയിക്കുന്നത് റഷ്യയാണ്. അമേരിക്ക, ഫ്രാന്‍സ്, കാനഡ തുടങ്ങി ഗോതമ്ബ് ഉല്‍പ്പാദിപ്പിക്കുന്ന പല രാജ്യങ്ങളിലും ഇത്തവണ ഉല്‍പ്പാദനം കുറയുകയും ചെയ്തു. കോടിക്കണക്കിന് ദരിദ്രര്‍ പട്ടിണിയിലാവുന്ന സാഹചര്യമാണെന്ന് ഐക്യരാഷ്ട്രസഭ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ അതീവ ഗുരുതര സാഹചര്യത്തില്‍ ഇന്ത്യ കയറ്റുമതി നിര്‍ത്തരുതായിരുന്നുവെന്ന് പല രാജ്യങ്ങളും വാദിക്കുന്നു. എന്നാല്‍ രാജ്യത്തിനുള്ളില്‍ ഗോതമ്ബ് വില റെക്കോഡിലേക്ക് കുതിക്കുമ്ബോള്‍ ഇതല്ലാതെ കേന്ദ്രത്തിനു മുന്നില്‍ മറ്റു വഴികള്‍ ഇല്ല.
പിടിച്ച് കെട്ടാനാകാതെ ഗോതമ്ബിന്‍റെ ആഭ്യന്തര വിപണി; കയറ്റുമതി നിരോധിച്ച് ഇന്ത്യ
യുക്രൈനിലെ സംഘര്‍ഷം, ആഗോളതലത്തില്‍ തന്നെ ഭക്ഷ്യവില കുതിച്ചുയരാനിടയാക്കുമെന്ന് മുന്നറിയിപ്പ്

