KSDLIVENEWS

Real news for everyone

ആഡംബര വാഹനങ്ങളുടെ സുല്‍ത്വാന്‍; ഇന്‍ഡ്യയിലെ ഏറ്റവും വിലകൂടിയതും ആകര്‍ഷകവുമായ കാറുകളുടെ ശേഖരവുമായി ഒരു വ്യവസായി; ചിത്രങ്ങള്‍ കാണാം

SHARE THIS ON

ഹൈദരാബാദ്: () ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി നസീര്‍ ഖാന്‍ അടുത്തിടെ 10 കോടി രൂപ വിലയുള്ള ഇന്‍ഡ്യയിലെ ഏറ്റവും വിലയേറിയ എസ്‌യുവിയായ റോള്‍സ് റോയ്‌സ് കള്ളിനന്‍ ബ്ലാക് ബാഡ്ജ് (Rolls Royce Cullinan Black Badge) സ്വന്തമാക്കി ജനശ്രദ്ധ നേടിയിരുന്നു.

അതിശയകരമായ കാര്യം ഈ വ്യവസായിയുടെ ഉടമസ്ഥതയിലുള്ള വിലകൂടിയതും ആകര്‍ഷകവുമായ ഒരേയൊരു കാര്‍ ഇത് മാത്രമല്ലെന്നതാണ്. അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലേക്ക് കണ്ണോടിച്ചാല്‍ ഒറ്റനോട്ടത്തില്‍ നിങ്ങള്‍ക്കത് മനസിലാക്കാം. രാജ്യത്തെ ഏറ്റവും മികച്ച കാര്‍ ശേഖരങ്ങളില്‍ ഒന്നാണ് നസീര്‍ ഖാന്റേത്.



റോള്‍സ് റോയ്സ് ഗോസ്റ്റ്, ഫെരാരി 812 സൂപര്‍ഫാസ്റ്റ്, മെഴ്‌സിഡസ് ബെന്‍സ് G350d, ഫോര്‍ഡ് മുസ്താങ്, ലംബോര്‍ഗിനി അവന്റഡോര്‍, ലംബോര്‍ഗിനി ഉറസ് എന്നിവയും മറ്റ് നിരവധി ആഡംബര വാഹങ്ങളും അദ്ദേഹത്തിന് സ്വന്തമായുണ്ട്. ചുവപ്പ്, ഓറന്‍ജ് നിറങ്ങളിലാണ് അദ്ദേഹത്തിന്‍റെ മിക്ക കാറുകളുമുള്ളത്. കാറുകള്‍ മാത്രമല്ല, ഒരുപിടി സൂപ്പര്‍ ബൈകുകളും ക്രൂയിസര്‍ മോടോര്‍സൈകിളുകളും നസീര്‍ ഖാന് സ്വന്തമായുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!