KSDLIVENEWS

Real news for everyone

മണ്ണാര്‍ക്കാട് ഇരട്ടക്കൊല; സഹോദരങ്ങള്‍ കണ്‍മുന്നില്‍ മരിച്ചതിന്റെ ഓര്‍മയില്‍ കുഞ്ഞു മുഹമ്മദ്

SHARE THIS ON

പാലക്കാട്: സഹോദരന്മാര്‍ കണ്‍മുന്നില്‍ വെട്ടേറ്റുമരിച്ചതിന്റെ നടുക്കുന്ന ഓര്‍മകള്‍ ഒമ്പത് വര്‍ഷങ്ങള്‍ക്കുശേഷവും കുഞ്ഞുമുഹമ്മദിന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്. അന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതാണ് ഹംസയുടെയും നൂറുദ്ദീന്റെയും മൂത്ത സഹോദരന്‍ കുഞ്ഞുമുഹമ്മദ് -കേസിലെ പ്രധാനസാക്ഷി. ഒരിക്കല്‍പ്പോലും പിന്മാറാതെ കേസിനുപിന്നില്‍ ഉറച്ചുനിന്ന കുഞ്ഞുമുഹമ്മദ് തിങ്കളാഴ്ച വിധികേള്‍ക്കാനുമെത്തിയിരുന്നു.


കേസില്‍ പ്രതികള്‍ക്കെല്ലാം ജീവപര്യന്തംതടവുശിക്ഷ വിധിച്ച കോടതിനടപടി മാതൃകാപരമാണെന്ന് കുഞ്ഞുമുഹമ്മദ് അഭിപ്രായപ്പെട്ടു. വിശ്വാസത്തിന്റെ പേരില്‍ രാഷ്ടീയമായും സാമ്പത്തികമായും ചൂഷണംചെയ്യുന്നതിന് എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് സഹോദന്മാരുടെ അതിദാരുണമായ കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പുകൂടിയാണ് കോടതി വിധിയിലൂടെ വന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

25 പ്രതികള്‍ക്ക് ജീവപര്യന്തംവിധിച്ചുള്ള വിധി നീതിന്യായകോടതിയുടെ വിശ്വാസ്യതയാണ് കാണിക്കുന്നതെന്ന് കൊല്ലപ്പെട്ട ഹംസയുടെ മകന്‍ ആദിനും നൂറുദ്ദീന്റെ മകന്‍ ഫഹീമും അഭിപ്രായപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!