മിഠായി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 7 പേര് ചികിത്സയില്‍, കടകളില്‍ പരിശോധന

നാദാപുരം: കോഴിക്കോട് നാദാപുരത്ത് മിഠായി വാങ്ങിക്കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഏഴു വിദ്യാര്‍ഥികളെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ ആരുടെയും നില ഗുരുതരമല്ല. കുമ്മങ്കോട്ടെ കടയില്‍നിന്ന് പോപ് സ്റ്റിക് എന്ന പേരിലുള്ള മിഠായി വാങ്ങിക്കഴിച്ച കല്ലാച്ചി ഗവ. യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ക്ഷീണവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. വൈകീട്ട് പെട്ടെന്നുള്ള പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അധ്യാപകര്‍ കുട്ടികളെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
അഞ്ചു സെന്റി മീറ്ററോളം വരുന്ന പ്ലാസ്റ്റിക് സ്റ്റിക്കിനുള്ളില്‍ ദ്രവരൂപത്തിലുള്ള വസ്തു നിറച്ചാണ് കടകളിലും മറ്റും ഇവ വിതരണത്തിനായെത്തുന്നത്. ഒരു പാക്കിനുള്ളില്‍ ഇത്തരം ആറു സ്റ്റിക്കുകള്‍ കാണും. മിഴ്നാട് കേന്ദ്രീകരിച്ച് ഇത്തരം നിരവധി ഉല്പന്നങ്ങള് കേരളത്തില്‍ എത്തുന്നുണ്ട്. ഇതോടെ നാദാപുരം മേഖലകളിലെ കടകളില്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡ് നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന് കല്ലേരിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കടകളില്‍നിന്ന് ഗുണനിലവാരമില്ലാത്ത നിരവധി മിഠായികളും മധുരപലഹാരങ്ങളും പിടിച്ചെടുത്തു.

