കാര്‍, ടാങ്കര്‍ ലോറിയില്‍ ഇടിച്ചു കയറ്റി അച്ഛനും മകനും മരിച്ചു; ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്ന് എഫ്ബി പോസ്റ്റ്

തിരുവനന്തപുരം : ടാങ്കര്‍ ലോറിയില്‍ (tanker lorry)കാര്‍ (car)ഇടിച്ച് കയറ്റി അച്ഛനും മകനും (father and son)മരിച്ചു(died).
ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമത്ത് ആയിരുന്നു അപകടം. ഇന്നലെ രാത്രിയിലായിരുന്നു അപകടം ഉണ്ടായത്. നെടുമങ്ങാട് നല്ലമ്ബ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും മകനുമാണ് മരിച്ചത്. അപകടം നടന്ന ഉടന്‍ തൊട്ടടുത്ത താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
അപടകം മനപൂര്‍വം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാര്‍ വിശദമായി പരിശോധിച്ചപ്പോള്‍ ആത്മഹത്യ കുറിുപ്പ് കണ്ടെത്തി. തന്റേയും മക്കളുടേയും മരണത്തിന് ഉത്തരവാദികള്‍ ഇവരാണെന്ന് കാണിച്ച് ചിലരുടെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ട ശേഷമാണ് ദേവരാജന്‍ മകനൊപ്പം ആത്മഹത്യ ചെയ്തത് . ദേവരാജന്‍ ഒരു മകള്‍ കൂടിയുണ്ട്. ഭാര്യ വിദേശത്താണ്. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.
വയനാട്ടില്‍ പഞ്ചായത്ത് മെമ്ബറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
വയനാട്: വയനാട്ടില്‍ പഞ്ചായത്ത് മെമ്ബറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണിയാമ്ബറ്റ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് മെമ്ബറെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാലാം വാര്‍ഡായ ചിത്രമൂലയിലെ സിപിഎം മെമ്ബര്‍ ശശിധരന് ആണ് മരിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കണിയാമ്ബറ്റയിലെ ഹോം സ്റ്റേയ്ക്ക് സമീപമുള്ള ഷെഡിലാണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടത്.
കമ്ബളക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പഞ്ചായത്തിലെ പ്രതിപക്ഷ നേതാവാണ് ശശിധരന്. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്ക് സാമ്ബത്തിക ബാധ്യതകള്‍ ഉണ്ടെന്നാണ് വിവരം. ശശിധരനുമായി തര്‍ക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍്റ് കമല രാമന് പറഞ്ഞു.

