വിവാഹത്തെ ചൊല്ലി തർക്കം; ഓടുന്ന കാറിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട യുവാവ് പിടിയില്‍

തൃശൂർ∙ കുന്നംകുളത്ത് ഓടുന്ന കാറിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട പ്രതി പിടിയിൽ. മുനമ്പം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ തള്ളിയിട്ട കാവീട് സ്വദേശി അര്‍ഷാദ് ആണ് പിടിയിലായത്. പരുക്കേറ്റ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവാഹത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് അർഷാദ് യുവതിയെ തള്ളിയിട്ടതെന്ന് പൊലീസ് പറയുന്നു. രണ്ടു കുട്ടികളുടെ അമ്മയാണ് യുവതി

