KSDLIVENEWS

Real news for everyone

വീട്ടിൽ അതിക്രമിച്ചുകയറി അയൽവാസി പീഡിപ്പിച്ചു; പ്രതിയെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച് പൊലീസ്

SHARE THIS ON

കോഴിക്കോട്∙ പീഡനപരാതിയില്‍ കോഴിക്കോട് കൊയിലാണ്ടി പൊലീസ് നടപടിയെടുത്തില്ലെന്ന ആരോപണവുമായി അതിജീവിത. പ്രതിക്കെതിരെ കേസെടുത്തില്ലെന്നു മാത്രമല്ല, പ്രതിയെ വിദേശത്തേക്കു കടക്കാനും പൊലീസ് സഹായിച്ചുവെന്നും അതിജീവിത ആരോപിക്കുന്നു. പലതവണയായി പ്രതി വന്‍തുക തന്റെ കൈയില്‍നിന്നു തട്ടിയെടുത്തതായും യുവതി പരാതിയില്‍ പറയുന്നു.


മറ്റാരുമില്ലാതിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ അയല്‍വാസിയായ പ്രതി തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നും പിന്നീട് ഇക്കാര്യം പുറത്തു പറയുമെന്നു ഭയപ്പെടുത്തി പല തവണയായി വന്‍തുക തന്റെ കൈയില്‍നിന്ന് തട്ടിയെടുത്തെന്നുമാണു പരാതി. പ്രതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു ഭര്‍ത്താവിനെയും കൂട്ടി കൊയിലാണ്ടി സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും അതിജീവിത പറയുന്നു. ആരുടെയെങ്കിലും പ്രേരണയിലാണോ പരാതി നൽകിയതെന്നും മറ്റുള്ളവരുടെ കുടുംബം തകർക്കാനാണോ പരാതിയുമായി മുന്നോട്ടുവന്നതെന്നും പൊലീസ് ഉദ്യോഗസ്ഥൻ തന്നോടു ചോദിച്ചതായും പരാതിക്കാരി പറയുന്നു.

കേസ് ഒതുക്കിതീര്‍ക്കാനായിരുന്നു പൊലീസിനു താല്‍പര്യം. മൊഴി രേഖപ്പെടുത്തിയതും പ്രതിക്ക് അനുകൂലമായിരുന്നു. ഇതിനിടയില്‍ പ്രതി ഗള്‍ഫിലേക്കു കടന്നു. ഒടുവില്‍ റൂറല്‍ എസ്പിക്കു നേരിട്ടു പരാതി നല്‍കിയതോടെയാണു വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയതെന്നും അതിജീവിത ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!