ശ്രീലേഖയുടെ വെളിപ്പെടുത്തൽ കേസിനെ ബാധിക്കില്ലെന്ന് നിയമവൃത്തങ്ങൾ; കോടതിയലക്ഷ്യ നടപടിക്ക് നീക്കം

ആർ.ശ്രീലേഖ| ഫയൽ ഫോട്ടോ: സി.ആർ ഗിരീഷ് കുമാർ, മാതൃഭൂമി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരേ തെളിവില്ലെന്ന മുൻ ഡി.ജി.പി. ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ കേസിനെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് നിയമവൃത്തങ്ങൾ. ദിലീപിന്റെ അഭിഭാഷകരും ഇത്തരത്തിലാണ് വിലയിരുത്തുന്നത്. അതേസമയം, അസമയത്തുള്ള വെളിപ്പെടുത്തലിൽ ശ്രീലേഖയുടെ പേരിൽ കേസെടുക്കാനാകുമെന്നും നിയമവൃത്തങ്ങൾ പറയുന്നു.
പൾസർ സുനി മറ്റ് നടികളോട് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തലിലുണ്ട്. അതിനാൽ, കുറ്റം മറച്ചുവെച്ചതിന് ഐ.പി.സി. 118 പ്രകാരം കേസെടുക്കാനാകുമെന്നാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇരകൾ തിരിച്ചറിയപ്പെടും എന്നതിനാലാണ് നടപടി സ്വീകരിക്കാത്തതെന്നാണ് ശ്രീലേഖ പറയുന്നത്. എന്നാൽ, ഇരകളെ സംരക്ഷിച്ചുകൊണ്ട് അന്വേഷണം നടത്താനാകുമായിരുന്നു.
വിചാരണയുടെ അവസാനഘട്ടത്തിൽ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലിന്റെ ഉദ്ദേശ്യശുദ്ധി സംശയകരമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്

