KSDLIVENEWS

Real news for everyone

ക്ലിഫ് ഹൗസിലെ നീന്തല്‍ കുളം ജനം കയ്യേറുന്ന അവസ്ഥ ഉണ്ടായാല്‍ അത് നാണക്കേട്’: സര്‍ക്കാരിനെതിരെ പ്രതിപക്ഷം

SHARE THIS ON

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി സംബന്ധിച്ച്‌ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവുകളിലൂടെ , ബജറ്റില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നീക്കി വച്ചിരിക്കുന്ന തുക വെട്ടിക്കുറച്ചതും,സര്‍ക്കാരിന്‍റെ അനാസ്ഥ കാരണം, സാമ്ബത്തിക വര്‍ഷം ആരംഭിച്ച്‌ മൂന്ന് മാസം പിന്നിട്ടിട്ടും തദ്ദേശ സ്ഥാപനങ്ങളുടെ അന്തിമ വാര്‍ഷിക പദ്ധതി രൂപീകരിക്കാന്‍ സാധിക്കാത്തതു മൂലം ഉണ്ടായിട്ടുള്ള അതീവ ഗുരുതര സാഹചര്യം സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നജീബ് കാന്തപുരം എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

എന്നാല്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങാന്‍ സ്വാഭാവിക കാലതാമസമുണ്ടായെന്ന് മന്ത്രി എംവി ഗോവിന്ദന്‍ വിശദീകരിച്ചു..മുന്‍പും ഇത്തരത്തില്‍ കാലതാമസം ഉണ്ടായിട്ടുണ്ട്.തദേശ സ്ഥാപനങ്ങള്‍ പൂര്‍ണ പദ്ധതി സമര്‍പ്പിച്ചു തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

ജനകീയാസൂത്രണത്തിന്റെ 25ാം വര്‍ഷത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം വെട്ടിക്കുറച്ച്‌ നോക്കുകുത്തിയാക്കുന്നുവെന്ന് നജീബ് കാന്തപുരം കുറ്റപ്പെടുത്തി..ബജറ്റ് അനുവദിച്ച തുക രണ്ട് ഉത്തരവിലൂടെ തിരികെ പിടിച്ചു.സാമ്ബത്തിക വര്‍ഷം 4 മാസം പിന്നിട്ടിട്ടുo ഇതുവരെ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അന്തിമ അംഗീകാരം ആയിട്ടില്ലതദ്ദേശ സ്ഥാപനങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ അപമാനിതരാക്കുന്നു.സര്‍ക്കാര്‍ ഉത്തരവിനെ വിശ്വസിച്ച്‌ തയാറാക്കിയ പദ്ധതി പിന്‍വലിക്കേണ്ടി വരുന്നു.. ക്ലിഫ് ഹൗസിലെ നീന്തല്‍ കുളം ജനം കയ്യേറുന്ന അവസ്ഥ ഉണ്ടായാല്‍ അത് നാണക്കേട്.സര്‍ക്കാരിന്റെ കൈയ്യില്‍ പണം ഇല്ലങ്കില്‍ അത് പുറത്ത് പറയണം.കേരളം ശ്രീലങ്ക ആകാതിരിക്കാന്‍ നമുക്ക് കൂട്ടായി ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

പരാതി വന്നപ്പോഴാണ് റോഡ് മെയിന്‍റനന്‍സ് ഗ്രാന്‍റ് പുന:ക്രമീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മറുപടി നല്‍കി.ഇപ്രകാരം പുന:ക്രമീകരിക്കുമ്ബോള്‍ ബജറ്റ് വിഹിതമായ 1749.65 കോടിയില്‍ കുറവ് വരാതെ നോക്കും.തദ്ദേശസ്ഥാനങ്ങളുടെ അധികാരം പിടിച്ചെടുത്തിട്ടില്ല.ജനകീയാസൂത്രണം ശക്തിപ്പെടുത്തലാണ് പ്രഖ്യാപിത നയം.20 വര്‍ഷത്തിനകം വികസിത രാജ്യങ്ങളോട് കിടപിടിക്കും വിധം കേരളം വളരുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ കെടുകാര്യസ്ഥത കാരണം നാല് മാസം നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ബജറ്റില്‍ വിഹിതത്തില്‍ ഗുരുതര ക്രമക്കേടെന്നാണ് മന്ത്രി പറഞ്ഞതില്‍ നിന്ന് വ്യക്തമാകുന്നത്.പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തിന് സമയം കിട്ടാത്ത അവസ്ഥയാണ്.ബജറ്റിനെ സര്‍ക്കാര്‍ അവഹേളിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!