KSDLIVENEWS

Real news for everyone

കുടുംബ പ്രശ്‌നങ്ങളുടെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് കുട്ടികളാണ് എന്ന തിരിച്ചറിവ് ഉണ്ടാകണമെന്ന് അഡ്വ. പി സതീദേവി

SHARE THIS ON

കാസർകോട്: കേരള വനിതാ കമീഷന്റെ മുമ്പാകെ പരാതികൾ എത്തിക്കാതെ ഗ്രാമീണ മേഖലയിൽ തന്നെ ജാഗ്രത സമിതികളുടെ ഇടപെടലിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചാൽ സമൂഹത്തിൽ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുമെന്ന് വനിതാ കമീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി പറഞ്ഞു. അതിനായി 14 ജില്ലയിലെയും ജില്ലാ, കോർപറേഷൻ, പഞ്ചായത്, വാർഡ് തലത്തിലുള്ള ജാഗ്രത സമിതികൾ

പ്രവർത്തനക്ഷമമാക്കുന്നതിനായി പരിശീലന പരിപാടികൾ കമീഷൻ നടത്തും. ജനപ്രതിനിധികൾക്കും, ജാഗ്രത സമിതികളുടെ കൺവീനർമാർക്കും പരിശീലനം നൽകാനും കമീഷൻ ഉദ്ദേശിക്കുന്നുണ്ട്. കോവിഡ് കാലഘട്ടം കുടുംബ പ്രശ്നങ്ങൾ

വർധിക്കുന്നതിനിടയാക്കിയിട്ടുണ്ട്. ഇതുമൂലം ഉണ്ടായ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാൻ ഗ്രാമപഞ്ചായതുകളിൽ കൗൺസിലിംഗ് ഒരു സ്ഥിരം

സംവിധാനം ഒരുക്കണമെന്നും എല്ലാ തൊഴിലിടങ്ങളിലും ഇന്റേണൽ കംപ്ലൈന്റ് കമിറ്റികൾ ഉണ്ടായിരിക്കണമെന്നും കമീഷൻ നിർദേശിച്ചതായും കാസർകോട് കലക്ട്രേറ്റ് കോൺഫറൻസ് ഹോളിൽ നടന്ന വനിതാ കമീഷൻ സിറ്റിംഗിൽ സതിദേവി പറഞ്ഞു.

കാസർകോട്ട് താരതമ്യേന പരാതികൾ കുറവാണെന്നും, ജില്ലാ പഞ്ചായതിന്റെ ആഭിമുഖ്യത്തിലുള്ള ജാഗ്രത സമിതി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും കമീഷൻ പറഞ്ഞു. ജില്ലാ, വാർഡ് തല ജാഗ്രത സമിതികളുടെ പ്രവർത്തനം സംബന്ധിച്ച് കൃത്യമായ റിപോർടും ജാഗ്രത സമിതി മാസത്തിൽ എത്ര സിറ്റിംഗ് നടത്തുന്നുണ്ട്. എന്നതിനെക്കുറിച്ച് മൂന്നുമാസത്തിലൊരിക്കലും റിപോർടും നൽകണമെന്ന് കമീഷൻ അറിയിച്ചു. കുടുംബ പ്രശ്നങ്ങളുടെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് കുട്ടികളാണ് എന്ന തിരിച്ചറിവ് ഉണ്ടാകണം. ദാമ്പത്യ ബന്ധങ്ങളിലെ പ്രശ്നങ്ങൾ ഇരുകക്ഷികളെയും വിളിച്ചുവരുത്തി രമ്യമായിട്ട് പരിഹരിക്കാനുള്ള സംവിധാനം എല്ലാ ജില്ലകളിലും സജ്ജമാക്കിയിട്ടുണ്ട്. മദ്യപാനത്തിന്റെയും മറ്റും ആസക്തികൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഡി-അഡിക്ഷൻ സെന്ററിലേക്ക് അടക്കം അയക്കുന്നതിന് വനിതാ പൊലീസ് നടപടികൾ കൊള്ളുന്നുണ്ടെന്നും സതീദേവി കൂട്ടിച്ചേർത്തു.

പരിഗണിച്ചത് 32 പരാതികൾ

സിറ്റിംഗിൽ 32 പരാതികൾ പരിഗണിച്ചു. 14 കേസുകൾ തീർപ്പാക്കി. മൂന്നെണ്ണത്തിൽ റിപോർട് ആവശ്യപ്പെട്ട് അതാത് വകുപ്പുകൾക്ക് അയച്ചു. ബാക്കി 15 കേസുകൾ അടുത്ത സിറ്റിങിൽ പരിഗണിക്കുന്നതിനായി മാറ്റി വെച്ചു. കുടുംബ പ്രശ്നം, ദാമ്പത്യ ബന്ധത്തിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങൾ എന്നിവ സംബന്ധിച്ച പരാതികളാണ് കൂടുതൽ ലഭിച്ചത്. പാനൽ അംഗങ്ങളായ അഡ്വ. രേണുക ദേവി, അഡ്വ. സി വനിതാ പൊലീസ് സെൽ എസ്ഐ ടി കെ ചന്ദ്രിക ഫാമിലി കൗൺസിലിംഗ് സെന്റർ കൗൺസിലർ രമ്യ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!