KSDLIVENEWS

Real news for everyone

ബസ് കയറിയിറങ്ങി; ചോരയിൽ മുങ്ങി നിലവിളിച്ച് യുവതി; തുണയായ് എസ്ഐ

SHARE THIS ON


തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ സ്കൂട്ടര്‍യാത്രികയായ യുവതിയുടെ കാലിലൂടെ ബസ് കയറി ഇറങ്ങിയ അപകടവാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. യുവതിയെ തക്കസമയത്ത് ആശുപത്രിയിലെത്തിച്ച നെയ്യാറ്റിന്‍കര എസ്ഐ ആര്‍.സജീവിന് അഭിനന്ദന പ്രവാഹമാണ്. പരുക്കേറ്റ അജിതയ്ക്ക് ആത്മവിശ്വാസം പകര്‍ന്ന് ആശുപത്രിയില്‍ ഒപ്പം നില്‍ക്കുന്ന എസ്ഐയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ജീവന്‍ രക്ഷിക്കാന്‍ നടത്തിയ പരിശ്രമത്തെക്കുറിച്ച് എസ്ഐ ആർ.സജീവ് പ്രതികരിക്കുന്നു.

TOP NEWS
കോഴിക്കോട് പിക്കപ്പ് ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
അപകടവും പകച്ചുനിന്ന മനുഷ്യരും

‘തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസാണ് അജിതയുടെ കാലിലൂടെ കയറി ഇറങ്ങിയത്. കാൽ ചതഞ്ഞ് ഗുരുതരമായി പരുക്കേറ്റിരുന്നു. ആളുകൾ ഓടിക്കൂടിയെങ്കിലും രക്തവും അജിതയുടെ അലറിക്കരച്ചിലും കണ്ടുള്ള നടുക്കത്തിൽ അവർക്കൊന്നും ചെയ്യാനായില്ല. അതിന് ആരെയും കുറ്റപ്പെടുത്താനുമാവില്ല. പേടിപ്പെടുത്തുന്ന സന്ദർഭങ്ങളിൽ മനുഷ്യർ പകച്ചു പോകും. ഞങ്ങൾ സ്ഥലത്തെത്തിയ ഉടനെ യുവതിയെ ജീപ്പിൽ കയറ്റി അടുത്തുള്ള ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.’– സജീവ് അപകടം ഓർത്തെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!