KSDLIVENEWS

Real news for everyone

ഖത്തര്‍ ലോകകപ്പിന് സുരക്ഷയുറപ്പാക്കാന്‍ ഡ്രോണ്‍ ഹണ്ടേഴ്‌സ്; അപകടകാരികളായ ഡ്രോണുകളെ പ്രതിരോധിക്കും

SHARE THIS ON

ദോഹ: ഖത്തര്‍ ലോകകപ്പിന് സുരക്ഷയുറപ്പാക്കാന്‍ ഡ്രോണ്‍ ഹണ്ടേഴ്‌സ് എത്തുന്നു. അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോണ്‍ ഹണ്ടേഴ്‌സ് അപകടകാരികളായ ഡ്രോണുകളെ പിടികൂടി പ്രതിരോധിക്കും. ശത്രുവിനെ വലയെറിഞ്ഞ് പിടിക്കുന്നതാണ് ഡ്രോണ്‍ ഹണ്ടേഴ്‌സിന്റെ രീതി.

ഖത്തര്‍ ലോകകപ്പിന്റെ എട്ട് വേദികള്‍ക്ക് മുകളിലും ഫാന്‍ സോണുകളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലുമെല്ലാം ഈ ആകാശക്കണ്ണുകളുണ്ടാകും. ഒറ്റ നോട്ടത്തില്‍ ഒരു സാധാരണ ഡ്രോണ്‍, എന്നാല്‍ ഇവന്‍ ഡ്രോണുകളിലെ ഹീറോയാണ്. ആക്രമണ ലക്ഷ്യത്തോടെ പറന്നുവരുന്ന ഡ്രോണുകളെ തിരിച്ചറിഞ്ഞ് നിമിഷ നേരം കൊണ്ട് പ്രതിരോധിക്കാന്‍ കഴിയും. റഡാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ ഹണ്ടേഴ്‌സ് അമേരിക്ക ആസ്ഥാനമായുള്ള ഫോര്‍ ടെം ടെക്‌നോളജീസാണ് വികസിപ്പിച്ചത്.

ആക്രമണ ലക്ഷ്യത്തോടെയെത്തുന്ന വസ്തുക്കള്‍ കൂടുതല്‍ വലുതാണെങ്കിലും അവയെ വീഴ്ത്താന്‍ ഡ്രോണുകള്‍ക്ക് സാധിക്കും. അപകട സാധ്യതകള്‍ കുറച്ച്‌ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിലാകും ഇങ്ങനെ പിടികൂടുന്ന വസ്തുക്കളെ ഈ ഡ്രോണുകള്‍ എത്തിക്കുക. മെയ് മാസത്തില്‍ ഖത്തറില്‍ നടന്ന മിലിപോള്‍ പ്രദര്‍ശനത്തില്‍ ഫോര്‍ടെം പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!