വിജയം തുടരാന്‍ ഇന്ത്യ; വിന്‍ഡീസിനെതിരായ ആദ്യ ട്വന്റി20 ഇന്ന്

ട്രിനിഡാഡ്: ഇന്ത്യ – വിന്‍ഡീസ് ട്വന്റി20 പരമ്ബരയ്ക്ക് ഇന്ന് തുടക്കമാകും. വിജയത്തോടെ പരമ്ബര തുടങ്ങാന്‍ ഇന്ത്യ ഇറങ്ങുമ്ബോള്‍ ഏകദിന പരമ്ബരയിലേറ്റ തോല്‍വിക്ക് മറുപടി നല്കുകയായിരിക്കും വിന്‍ഡീസിന്റെ ലക്ഷ്യം. ഇന്ത്യന്‍ സമയം രാത്രി 8 മണിക്കാണ് മത്സരം. ഏകദിന പരമ്ബര തൂത്തുവാരിയ ഇന്ത്യ ട്വന്റി20യിലും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ബാറ്റിങ് നിരയില്‍ ഇന്ത്യന്‍ സംഘത്തിന് ആശങ്കകളില്ല. ടോപ്പ് ഓര്‍ഡറിലേക്ക് രോഹിത് ശര്‍മയും ഋഷഭ് പന്തും എത്തുന്നതോടെ ബാറ്റിങ് നിര കൂടുതല്‍ കരുത്തുള്ളതാകും.
സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും ഹര്‍ദിക് പാണ്ഡ്യയും മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അനായാസമാണ്. ബോളിങ് നിരയുടെ പ്രകടനവും മത്സരത്തില്‍ നിര്‍ണായകമാകും. തുടര്‍ച്ചയായി ഏറ്റ കനത്ത തോല്‍വികളില്‍ നിന്ന് വിജയത്തോടെ തിരിച്ചുവരുകയായകും ആതിഥേയര്‍ ലക്ഷ്യം വയ്ക്കുക. ബോളിങ് നിരയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ആശങ്ക. എതിരാളികളുടെ ബാറ്റിങ് നിരയെ പ്രതിരോധിക്കാന്‍ ബോളിങ് നിരയ്ക്ക് ആകുന്നില്ല. ബാറ്റിങിനെ കാര്യമായി തുണയ്ക്കുന്ന പിച്ചില്‍ ബാറ്റിങ് വെടിക്കെട്ട് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
വിന്‍ഡീസിനെതിരായ ഏകദിന പരമ്ബരയില്‍ ടീമിനൊപ്പം ഉണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസണ് ട്വന്റി20 ടീമിനൊപ്പം ഇല്ലാത്തത് ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. ഏകദിന പരമ്ബരയിലെ മൂന്ന് മത്സരങ്ങളിലും കളിച്ച സഞ്ജു തന്റെ കരിയറിലെ ആദ്യ അര്‍ധസെഞ്ച്വറി രണ്ടാം ഏകദിനത്തില്‍ നേടിയിരുന്നു.

