പൗരത്വനിയമ പ്രക്ഷോഭം: കേസുകൾ പിൻവലിക്കുമെന്ന സർക്കാർ തീരുമാനം വെറും വാക്കായി

തിരുവനന്തപുരം: പൗരത്വനിയമത്തിനെതിേര നടന്ന പ്രക്ഷോഭങ്ങളിൽ ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന സർക്കാർ തീരുമാനവും വെറുംവാക്കായി. ഇതുവരെ പിൻവലിച്ചത് വെറും 36 കേസുകൾ. സംസ്ഥാനത്ത് രജിസ്റ്റർചെയ്ത 836 കേസുകളിൽ 566-ലും കുറ്റപത്രം നൽകി.
കേന്ദ്രസർക്കാരിന്റെ പൗരത്വനിയമ ഭേദഗതിക്കെതിരേ 2019-ലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭമുണ്ടായത്. ചിലയിടങ്ങളിൽ ചെറിയതോതിലുള്ള അക്രമങ്ങളും അരങ്ങേറി. പൗരത്വനിയമ ഭേദഗതിക്കെതിരേ നിയമസഭ പ്രമേയവും പാസാക്കിയിരുന്നു. എങ്കിലും പ്രതിഷേധമുണ്ടായ സ്ഥലങ്ങളിൽ പോലീസ് കേസെടുത്തു.
സംഘംചേർന്നു, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. പല കേസുകളിലും പിഴയടയ്ക്കുന്നതുൾപ്പെടെയുള്ള കോടതി ഉത്തരവുകളും പുറത്തുവന്നു. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം.
JUST IN
40 min ago
‘മനുഷ്യായുസ്സ് മുഴുവന്‍ അധ്വാനിച്ച പണമാണ്; സ്ട്രോക്ക് വന്നു, മകന്റെ പഠനത്തിന് പോലും പണംകിട്ടിയില്ല’
Marketing Feature
കവടിയാറിൽ അന്തരാഷ്ട്ര നിലവാരത്തിലുള്ള റെഡി ടു മൂവ് ഇൻ സൂപ്പർ ലക്ഷ്വറി ഫ്ളാറ്റുകൾ
43 min ago
ലോറി മറിഞ്ഞതറിഞ്ഞ് പോലീസെത്തി, പരിശോധനയില്‍ പിടിച്ചത് അരക്കോടിയുടെ പാൻമസാല
See More
തിരഞ്ഞെടുപ്പിന് മുന്പുള്ള പ്രഖ്യാപനം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്പാണ് ഗുരുതരമല്ലാത്ത കേസുകൾ പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. ഏതൊക്കെ കേസുകൾ പിൻവലിക്കണമെന്നതിൽ തീരുമാനമെടുത്തിരുന്നില്ല. പിന്നീടുനടന്ന പോലീസ് പരിശോധനയുടെ അടിസ്ഥാനത്തിൽ 36 കേസുകൾ പിൻവലിച്ചു.
കേസുകൾ പിൻവലിക്കാനുള്ള നടപടി പുരോഗമിക്കുന്നതായി കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. എന്നാൽ 234 എണ്ണത്തിന്റെ കാര്യത്തിൽ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇൗ കേസുകളുടെ സ്വഭാവം പരിശോധിച്ച് അവ പിൻവലിക്കണമോയെന്നകാര്യം തീരുമാനിക്കും.
കേസുകൾ ഇങ്ങനെ
കോഴിക്കോട്…………………………….. 159
പാലക്കാട്…………………………………..83
തൃശ്ശൂർ…………………………………………56
എറണാകുളം………………………………42
കണ്ണൂർ………………………………………..33
പത്തനംതിട്ട………………………………..24
തിരുവനന്തപുരം…………………………22
വയനാട്………………………………………19
കാസർകോട്……………………………….18
കോട്ടയം …………………………………….18
കൊല്ലം ……………………………………….14

