അങ്കമാലി – ശബരി റെയില്‍ പാതയ്ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി: സര്‍വ്വേ തുടങ്ങാന്‍ ധാരണയായെന്ന് മന്ത്രി അബ്ദുറഹ്മാന്‍

ദില്ലി: അങ്കമാലി – ശബരി റെയില്‍പാത നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ മന്ത്രി പച്ചക്കൊടി കാണിച്ചതായി മന്ത്രി വി.അബ്ദുറഹ്മാന്‍ അറഇയിച്ചു. പദ്ധതിയുടെ സര്‍വെ നടപടികള്‍ തുടങ്ങുന്നത് തത്വത്തില്‍ കേന്ദ്രമന്ത്രി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ റെയില്‍വേ വികസനത്തിനായുള്ള ചര്‍ച്ചയ്ക്ക് കേന്ദ്ര റെയില്‍ മന്ത്രി കേരളത്തില്‍ എത്തുമെന്നും അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്ക് വി.അബ്ദുറഹ്മാന്‍ പറഞ്ഞു. നേമം ടെര്‍മിനല്‍ പദ്ധതി റെയില്‍വേ ഒഴിവാക്കിയെന്നത് മാധ്യമ വാര്‍ത്ത മാത്രമാണെന്നും പദ്ധതിയില്‍ ഇപ്പോഴും റെയില്‍വേ മന്ത്രാലയം പൊസീറ്റിവാണെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേരളത്തില്‍ ഒരു യോഗം വേണമെന്ന് റെയില്‍വേ മന്ത്രി ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓണം പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകളും നിലവിലോടുന്ന ട്രെയിനുകളില്‍ അധിക കംപാര്‍്ട്ട്മെന്‍്റുകളും വേണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തോമസ് കപ്പ് പാരിതോഷികം വൈകാതെ പ്രഖ്യാപിക്കുമെന്നും ഇക്കാര്യത്തില്‍ സംശയം വേണ്ടെന്നും മന്ത്രി പറഞ്ഞു. കോമണ്‍വെല്‍ത്ത് ജേതാക്കളുടെ പാരിതോഷികത്തിലും തീരുമാനം ഉടനെ ഉണ്ടാകും. കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ കാലത്തും പാരിതോഷികം നല്‍കിയിട്ടുണ്ട്, കായിക താരങ്ങളെ സര്‍ക്കാര്‍ ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

