‘ഗവര്‍ണറെ വിരട്ടി വരുത്തിയിലാക്കാമെന്ന് കരുതേണ്ട’: കോടിയേരിക്ക് മറുപടിയുമായി സുരേന്ദ്രന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഗവര്‍ണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ നോക്കേണ്ടെന്നും സംസ്ഥാനത്ത് നിയമവാഴ്ച ഉറപ്പാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും ആര്‍എസ്‌എസ് നേതാക്കള്‍ ഗവര്‍ണറുമായി ആശയവിനിമയം നടത്തുന്ന പതിവില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. രാജ്ഭവനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് അഴിമതിയെ മറയ്ക്കാന്‍ ശ്രമിക്കരുതെന്നും കെ. സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതിയെ കെ.സുരേന്ദ്രന്‍ തള്ളിപ്പറഞ്ഞു. കൂടംകുളം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണോ വിഴിഞ്ഞം പ്രക്ഷോഭത്തിന് പിന്നിലെന്ന് പരിശോധിക്കണമെന്നും വികസനത്തെ അട്ടിമറിക്കുന്ന നീക്കത്തില്‍ നിന്ന് സമരക്കാര്‍ പിന്മാറണമെന്നും സമരത്തിന് പിന്നില്‍ ആരെല്ലാം എന്ന് കാത്തിരുന്നു കാണാമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചര്‍ച്ച നടത്തണമെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി കൂടുതല്‍ പണം ആവശ്യപ്പെടണം. വിഴിഞ്ഞം സമരത്തിന്‍്റെ പേരില്‍ രാഷ്ട്രീയം കളിക്കാനില്ലെന്നും ഇത് ജീവിതത്തിന്‍്റെ പ്രശ്നമാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം താന്‍ മുഖ്യമന്ത്രിയെ കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്.
കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടമായവര്‍ക്ക് തീരത്തിന്‍്റെ അടുത്ത് തന്നെ പുനരധിവാസം ഒരുക്കണം. മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചര്‍ച്ച നടത്തണം. വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കേണ്ടതില്ല. 25 വര്‍ഷം കഷ്ടപ്പെട്ട് കൊണ്ടുവന്ന പദ്ധതിയാണ് വിഴിഞ്ഞം. മത്സ്യ തൊഴിലാളികളുടെ പ്രശനങ്ങള്‍ പരിശോധിച്ച് പരിഹരിച്ച് കൊണ്ടു തന്നെ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടു പോകണം. തീരം നഷ്ടപ്പെടുന്നത് തുറമുഖം കൊണ്ടാണെന്ന് പറയുന്നത് ശരിയല്ലെന്നും തരൂര്‍ പറഞ്ഞു.
വിഴിഞ്ഞം സമരം: ചര്‍ച്ചയ്ക്കുള്ള സര്‍ക്കാരിന്‍്റെ ക്ഷണം സ്വീകരിച്ച് ലത്തീന്‍ അതിരൂപത
പ്രിയ വര്‍ഗീസിന്‍റെ നിയമന വിവാദം കോടതിയിലേക്ക്; ഗവര്‍ണറുടെ സ്റ്റേ ഉത്തരവിനെതിരെ കണ്ണൂര്‍ സര്‍വകലാശാല
‘സ്റ്റേ ചെയ്യും മുമ്ബ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയില്ല’, ഗവര്‍ണറുടെ നടപടി ചട്ടലംഘനമെന്ന് സിന്‍ഡിക്കേറ്റ്
കണ്ണൂര്‍: പ്രിയ വര്‍ഗീസിന്‍റെ നിയമന നടപടികള്‍ സ്റ്റേ ചെയ്ത് ഗവര്‍ണറുടെ നടപടി ചട്ടലംഘനമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്. സ്റ്റേ ചെയ്യും മുമ്ബ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ല. ഗവര്‍ണറുടെ നടപടി സര്‍വ്വകലാശാലയുടെ സ്വയംഭരണത്തിന് എതിര്. പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞതിന് പിന്നാലെയാണ് ഗവര്‍ണറും സര്‍വകലാശാല ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാന്‍ റാങ്ക് പട്ടിക മരവിപ്പിച്ചത്. 1996 ലെ കണ്ണൂര്‍ സര്‍വ്വകലാശാല ചട്ടത്തിലെ സെക്ഷന്‍ 7(3) പ്രകാരമാണ് ഗവര്‍ണറുടെ നടപടി. മലയാളം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയുള്ള കണ്ണൂര്‍ സര്‍വ്വകലാശാല ജൂലൈ 27 ന് ഇറക്കിയ വിജ്ഞാപനം മരവിപ്പിച്ചു.
വിസി അടക്കമുള്ള ബന്ധപ്പെട്ടവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. യുജിസി നിഷ്ക്കര്‍ഷിക്കുന്ന എട്ടു വര്‍ഷത്തെ അധ്യാപന പരിചയം ഇല്ല എന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിന്‍ കമ്മിറ്റിയുടെ പരാതി കണക്കിലെടുത്താണ് കടുത്ത നടപടി. കൂടുതല്‍ അധ്യാപന പരിചയം ഉള്ളവരെയും കൂടുതല്‍ റിസര്‍ച്ച് സ്കോറുള്ളവരെയും തഴഞ്ഞ് അഭിമുഖത്തിനെത്തിയവരില്‍ ഏറ്റവും കുറഞ്ഞ റിസര്‍ച്ച് സ്കോറുള്ള പ്രിയക്ക് അഭിമുഖത്തില്‍ ഒന്നാം റാങ്ക് നല്‍കി എന്ന് വ്യക്തമാക്കുന്ന വിവരാവകാശ മറുപടിയും പരിഗണിച്ചാണ് ചാന്‍സിലര്‍ പട്ടിക മരവിപ്പിച്ചത്.

