KSDLIVENEWS

Real news for everyone

കാപ്പ ചുമത്തിയ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നാലുപേർ കൂടി അറസ്റ്റിൽ

SHARE THIS ON

കാസർകോട് : പോലീസ് കാപ്പചുമത്തിയ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നാലുപേർ കൂടി അറസ്റ്റിൽ. ആദൂർ ഗാളിമുഖയിലെ ശ്രീകുമാർ (25), മീപ്പുഗിരി ദുർഗാപരമേശ്വരി ക്ഷേത്രത്തിന്‌ സമീപത്തെ സന്ദീപ് എന്ന ചന്തു (29), കുഡ്‌ലുവിലെ അജയ് കുമാറെന്ന തേജു (26), മീപ്പുഗിരിയിലെ ലോകേഷ് (26) എന്നിവരെയാണ് കാസർകോട് ടൗൺ ഇൻസ്പെക്ടർ പി.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തേ കേസിലെ പ്രതിയായ കുഡ്‌ലു പാറക്കട്ട എ.ആർ. ക്യാമ്പ് റോഡിലെ എ.പുഷ്പരാജി(39)നെ പയ്യന്നൂരിലെ ബന്ധുവീട്ടിൽനിന്ന് പോലീസ് അറസ്റ്റുചെയ്തിരുന്നു.

മീപ്പുഗിരിയിലെ ദീപകിനെയാണ് അഞ്ചുപേരടങ്ങുന്ന സംഘം ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി 12.30-ഓടെ മന്നിപ്പാടിയിലെ ബന്ധുവീട്ടിൽവെച്ചാണ് സംഭവം. വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചുകടന്ന സംഘം ദീപകിനെയും ബന്ധുവായ സ്ത്രീയേയും ആക്രമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!