അവശ്യമരുന്നുകളുടെ പട്ടിക പുതുക്കി; അര്‍ബുദ, പ്രമേഹ മരുന്നുകള്‍ക്ക് വില കുറയും

ന്യൂഡല്‍ഹി: അര്‍ബുദം, പ്രമേഹം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകള്‍ ഉള്‍പ്പെടുത്തി ദേശീയ അവശ്യമരുന്നുകളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. ഇതോടെ ഈ മരുന്നുകളുടെ വില കുറയും, നിരവധി രോഗികള്‍ക്ക് ആശ്വാസമേകുന്നതാണ് കേന്ദ്രത്തിന്റെ നടപടി.
പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ജിന്‍, ആന്റി ട്യൂബര്‍ക്കുലോസിസ് മരുന്നായ ഡെലാമാനിഡ് തുടങ്ങിയവ പുതിയ പട്ടികയിലുണ്ട്. അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ നിയന്ത്രണത്തിനു വിധേയമായിരിക്കും.

