റെക്കോഡ് കളക്ഷൻ നേടി KSRTC; തിങ്കളാഴ്ച നേടിയത് 8.4 കോടി, കെ-സ്വിഫ്റ്റിന് മാത്രം 37 ലക്ഷം രൂപ

തിരുവനന്തപുരം: ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തിദിനത്തിൽ കെ.എസ്.ആര്.ടി.സിക്ക് സർവകാല റെക്കോഡ് വരുമാനം. പന്ത്രണ്ടാം തീയതി, തിങ്കളാഴ്ചയാണ് കെ.എസ്.ആര്.ടി.സി. 8.4 കോടി രൂപ പ്രതിദിന വരുമാനം നേടിയത്. 3,941 ബസുകളാണ് അന്ന് സർവീസ് നടത്തിയത്.
സോൺ അടിസ്ഥാനത്തിൽ കളക്ഷൻ, സൗത്ത്- 3.13 കോടി (89.44% ടാർജറ്റ്), സെൻട്രൽ- 2.88 കോടി (104.54 % ടാർജറ്റ്), നോർത്ത് – 2.39 കോടി രൂപ വീതമാണ് വരുമാനം ലഭിച്ചത്. ഏറ്റവും കൂടുതൽ ടാർജറ്റ് ലഭ്യമാക്കിയത് കോഴിക്കോട് മേഖല ആണ്. ടാർജറ്റിനെക്കാൾ 107.96% കൂടുതലാണ് കോഴിക്കോട് മേഖല നേടിയത്.
ജില്ലാ തലത്തിൽ കോഴിക്കോട് 59.22 ലക്ഷം രൂപ നേടി ഒന്നാം സ്ഥാനത്തെത്തി. ടാർജറ്റ് വരുമാനം ഏറ്റവും കൂടുതൽ നേടിയത് കോഴിക്കോട് യൂണിറ്റ് ആണ് 33.02 ( ടാർജറ്റിന്റെ 143.60%). സംസ്ഥാനത്ത് ആകെ കളക്ഷൻ നേടിയതിൽ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയാണ്

